മുത്തശിയുടെ വീട്ടിലേക്ക് പോകവേ വാഹനാപകടം, ടിപ്പർ ലോറിയിടിച്ച് പത്തുവയസുകാരന് ദാരുണാന്ത്യം

തിരുവല്ല തിരുവൻവണ്ടൂരിൽ ടിപ്പർ ലോറിയിടിച്ച് പത്തുവയസുകാരൻ മരിച്ചു. ഉമയാറ്റുകര ഉണ്ടാച്ചാടത്ത് വീട്ടിൽ രാജേഷിന്റെയും രഞ്ജുവിന്റെയും മകൻ അക്ഷയ് (ശ്രീഹരി) ആണ് മരിച്ചത്. തിരുവൻവണ്ടൂർ ക്ഷേത്രോത്സവത്തിന് അമ്മയോടൊപ്പം എത്തിയ അക്ഷയ് മുത്തശിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
തിരുവൻവണ്ടൂരിലെ ഉമയാറ്റുകര സഹകരണ ബാങ്ക് ശാഖയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.
അതേസമയം ദേശീയപാതയില്‍ പള്ളിപ്പുറം താമരക്കുളത്തിനടുത്ത് കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നാലുദിവസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്നുമരണം, മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം നടന്നത്. വര്‍ക്കല മണമ്പൂര്‍ സ്വദേശികളായ ശോഭ, നാലു ദിവസം പ്രായമുള്ള കുഞ്ഞ്, ഓട്ടോറിക്ഷ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. എസ്.എ.ടിയില്‍ പ്രസവ ശേഷം യുവതിയെയും കുഞ്ഞിനെയും കൂട്ടി ബന്ധുക്കള്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
കുഞ്ഞിന്റെ അമ്മ അനു, ഇവരുടെ ഭര്‍ത്താവ് മഹേഷ്, അഞ്ചു വയസുള്ള കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനുവിന്റെ അമ്മയാണ് മരണമടഞ്ഞ ശോഭ. ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ് വര്‍ക്കലയിലേക്ക് പോയ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നു ബസ്. മറ്റൊരു വാഹനത്തെ മറികടക്കാനായി ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























