ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും.... രാത്രി പത്ത് മണിക്കാണ് നട അടയ്ക്കുക, തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ഇന്ന് ഉച്ചയ്ക്കു അയ്യപ്പ വിഗ്രഹത്തില്‍ സഹസ്ര കലശാഭിഷേകം നടക്കും

ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. രാത്രി പത്ത് മണിക്കാണ് നട അടയ്ക്കുക. ഇന്നലെ സഹസ്ര കലശ പൂജ നടന്നു. പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ 1001 കലശങ്ങള്‍ പൂജിച്ചു നിറച്ചു.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ഇന്ന് ഉച്ചയ്ക്കു അയ്യപ്പ വിഗ്രഹത്തില്‍ സഹസ്ര കലശാഭിഷേകം നടക്കും. മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി സഹകാര്‍മികത്വം വഹിക്കും.
ഇന്നലെ ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം എന്നിവ നടന്നു. ഇന്നലെയും ദര്‍ശനത്തിനു വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബു, നാഗര്‍കോവില്‍ മേയര്‍ മഹേഷ് എന്നിവര്‍ ഇന്നലെ ദര്‍ശനം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























