കോട്ടയത്ത് കാട്ടുപോത്തിന്റെ ആക്രമണം, വീടിന്റെ വരാന്തയിൽ ഇരുന്നയാളെ കാട്ടു പോത്ത് കുത്തി വീഴ്ത്തി, കണമല സ്വദേശിയ്ക്ക് ദാരുണാന്ത്യം

കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കണമല സ്വദേശി പുറത്തേൽ ചാക്കോയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടു പോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. സമീപ വാസിയായ തോമസിനെയും കാട്ടു പോത്ത് കുത്തി വീഴ്ത്തി.
കണമലയിൽ നിന്നും ഉമിക്കുപ്പ റോഡരികിലെ വീട്ടിലാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. വീട്ടുമുറ്റത്തിരുന്ന ഇദ്ദേഹത്തെ കാട്ടു പോത്ത് കുത്തി വീഴ്ത്തി. തുടർന്ന്, നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും ചാക്കോ കൊല്ലപ്പെട്ടിരുന്നു. ബഹളം കേട്ട് പുറത്തേയ്ക്ക് ഓടിയെത്തിയ തോമസിനെയും കാട്ടു പോത്ത് കുത്തി വീഴ്ത്തി.
ഓടിക്കൂടിയ നാട്ടുകാർ ചേർന്നു രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ചാക്കോയുടെ മരണം സംഭവിച്ചു. വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























