കൊച്ചി പോണേക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ മാനസികാരോഗ്യ ചികിത്സാ വിദഗ്ധ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍

കൊച്ചി പോണേക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ മാനസികാരോഗ്യ ചികിത്സാ വിദഗ്ധയെ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ .
ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടര്‍, ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ഡോ.ലക്ഷ്മി വിജയന്‍ (32) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. ഡല്‍ഹിയില്‍ നടന്ന അപകടത്തില്‍ കൈമുട്ടിനു പൊട്ടലേറ്റതിനെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്കും ചികിത്സകള്‍ക്കുമായി കഴിഞ്ഞ എട്ടിന് അമ്മയുടെ കൂടെയാണു ഡോ.ലക്ഷ്മി ആശുപത്രിയില്‍ എത്തിയത്.
ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെ ശുചിമുറിയില്‍ പോകാനായി എഴുന്നേറ്റ അവര്‍ തിരികെ വരാന്‍ വൈകിയതോടെ നടത്തിയ തിരച്ചിലിലാണു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേരാനല്ലൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
സംഭവത്തില്‍ പ്രഥമദൃഷ്ട്യാ മറ്റു ദുരൂഹതകള്‍ ഇല്ലെന്നും ഇവര്‍ പത്താം നിലയിലേക്കു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും എസ്‌ഐ കെ.എക്‌സ്.തോമസ് പറഞ്ഞു. മൃതദേഹം പൊലീസ് നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. സംസ്‌കാരം നാളെ നടക്കും.
https://www.facebook.com/Malayalivartha
























