ചികിത്സയുടെ ഭാഗമായി അമൃത ആശുപത്രിയിൽ എത്തി: ശുചിമുറിയിൽ പോകാനായി എഴുന്നേറ്റ വനിതാ ഡോക്ടറെ പിന്നീട് കണ്ടെത്തിയത് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. ഇടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ. ലക്ഷ്മി വിജയൻ (32) സ്വദേശിനി ലക്ഷ്മിയാണ് മരിച്ചത്. ആത്മഹത്യയാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ അമൃതയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മി പുലർച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ശുചിമുറിയിൽ പോകാനായി എഴുന്നേറ്റതാണെന്നാണ് ബന്ധുക്കള്‍ നൽകുന്ന വിവരം. മൂന്നാം നിലയോട് ചേർന്ന താൽക്കാലിക മേൽക്കൂരയിലേക്ക് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലക്ഷ്മി വിഷാദ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ഡൽഹിയിൽ നടന്ന അപകടത്തിൽ കൈമുട്ടിനു പൊട്ടലേറ്റതിനെ തുടർന്നു ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കുമായി കഴിഞ്ഞ എട്ടാം തീയതിയാണ് അമ്മയുടെ കൂടെയാണു ഡോ.ലക്ഷ്മി ആശുപത്രിയിൽ എത്തിയത്. ചേരാനല്ലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ മാനസികാരോഗ്യ ചികിത്സാ വിദഗ്ധയെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പൊലീസ്. സംഭവത്തിൽ പ്രഥമദൃഷ്ട്യാ മറ്റു ദുരൂഹതകൾ ഇല്ലെന്നും ഇവർ പത്താം നിലയിലേക്കു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചതായും എസ്‌ഐ കെ.എക്‌സ്.തോമസ് പറഞ്ഞു.
ആശുപത്രിക്കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്ന് വീണ ഡോ.ലക്ഷ്മി വിജയന്റെ മൃതദേഹം മൂന്നാംനിലയിലെ ഷീറ്റിനു മുകളിൽ തങ്ങി നിൽക്കുന്ന രീതിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാവിലെ 7.05ന് കെട്ടിടത്തിൽനിന്ന് വീണനിലയിൽ മൃതദേഹം കണ്ടെത്തിയത്.
നാലുമാസംമുമ്പ് ഡൽഹിയിൽ താമസസ്ഥലത്ത് വീണാണ് പരിക്കേറ്റത്. വ്യാഴാഴ്ച ആശുപത്രിയിൽനിന്ന് ഡിസ്ചാർജാകേണ്ടതായിരുന്നു. ഇപ്പോൾ പിറമാടം മനയ്ക്കകാലായിൽ (പുളിങ്കുന്നേൽ) വീട്ടിലായിരുന്നു താമസം. ആത്മഹത്യയെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും മരണ കാരണം കണ്ടെത്താൻ അന്വേഷണം പൊലീസ് നടത്തും.
വിശദമായ മൊഴി എടുക്കലുമുണ്ടാകും. കൂടുതൽ സിസിടിവിയും പരിശോധിക്കും. അതിന് ശേഷമേ ഡോക്ടറുടെ മരണത്തിൽ അന്തിമ നിഗമനത്തിലേക്ക് പൊലീസ് എത്തൂ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ആത്മഹത്യയുടെ സൂചനകളാണ് പ്രാഥമികമായി പൊലീസിന് ലഭിക്കുന്നത്. മൃതദേഹം പൊലീസ് നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. സംസ്‌കാരം പാമ്പാക്കുട സൗത്ത് പിറമാടം എല്‍പി സ്‌കൂളിനു സമീപം നടക്കും.
https://www.facebook.com/Malayalivartha
























