Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

അബ്ദുൾ നാസർ മഅദനിയെ ജയിൽ മോചിതനാക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് സിദ്ധരാമയ്യ സർക്കാർ ഉറപ്പു നൽകിയതായി സൂചന.... മദനിയുടെ ജാമ്യ വ്യവ്യസ്ഥയിൽ ഇളവനുവദിച്ച് കേരളത്തിലേക്ക് പോകാൻ അനുവദിക്കരുതെന്ന് കർണാടക ഭീകരവിരുദ്ധ സെൽ കോടതിയെ അറിയിച്ച നിലപാടിൽ മാറ്റം വരുമെന്നാണ് സൂചന..!

19 MAY 2023 02:58 PM IST
മലയാളി വാര്‍ത്ത

 

ഏറെ വർഷങ്ങളായി കർണാടക ജയിലിൽ കഴിയുന്ന അബ്ദുൾ നാസർ മഅദനിയെ ജയിൽ മോചിതനാക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് സിദ്ധരാമയ്യ സർക്കാർ ഉറപ്പു നൽകിയതായി സൂചന. ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ ജാമ്യ വ്യവ്യസ്ഥയിൽ ഇളവനുവദിച്ച് കേരളത്തിലേക്ക് പോകാൻ അനുവദിക്കരുതെന്ന് കർണാടക ഭീകരവിരുദ്ധ സെൽ കോടതിയെ അറിയിച്ച നിലപാടിൽ മാറ്റം വരുമെന്നാണ് സൂചന.രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദാനിയെന്നും സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ കർണാടക സർക്കാർ വ്യക്തമാക്കി.

 

 

 


കർണാടക ഭീകരവിരുദ്ധ സെൽ അസിസ്റ്റൻറ് കമ്മീഷണർ ഡോ. സുമീത് ആണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽചെയ്തത്. ജാമ്യവ്യവസ്ഥയിൽ ഇളവനുവദിച്ചാൽ മദനി ഒളിവിൽ പോകാൻ സാധ്യതയുണ്ട്. കേസിൽ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികൾ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങൾ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാൻ സാധ്യതയുണ്ടെന്നും കർണാടക ഭീകരവിരുദ്ധ സെൽ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

 


ബെംഗളൂരു സ്ഫോടനക്കേസിലെ വിചാരണ പൂർത്തിയായെങ്കിൽ കേസിലെ പ്രതിയായ അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൂടെയെന്ന് സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു. എന്നാൽ സുപ്രീം കോടതി മദനിയെ. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു. പക്ഷേ സുരക്ഷാ ചെലവ് കെട്ടിവയ്ക്കാൻ സാധ്യമല്ലെന്ന നിലപാടെടുത്ത മദനി ബംഗളുരു ജയിലിൽ തന്നെ കഴിയുകയാണ്. ഈ സാഹചര്യത്തിനാണ് മാറ്റം വരാൻ പോകുന്നതെന്ന് മനസിലാക്കുന്നു.

 

 

 


ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച സുപ്രീം കോടതി ജൂലൈ പത്ത് വരെയാണ് കേരളത്തിൽ തുടരാൻ അനുമതി നൽകിയത്. മദനിയ്ക്ക് ഒപ്പം വരുന്ന കര്‍ണ്ണാടക പോലീസിന്റെ ചിലവ് മദനി വഹിക്കേണ്ടി വരും. മദനിയെ കര്‍ണ്ണാടക സര്‍ക്കാരിനു ആവശ്യമെങ്കില്‍ സമീപിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

 

 


കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ കാണാൻ അനുവദിക്കണമെന്നും മദനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മദനിയുടെ അപേക്ഷയെ കർണാടക സർക്കാർ ശക്തമായി എതിർത്തു. വ്യവസ്ഥയിൽ ഇളവ് നൽകിയാൽ മദനി ഒളിവിൽ പോകുമെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാല്‍ മദനി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവാണെന്നും ഒളിവില്‍ പോകുകയൊന്നുമില്ലെന്നും മദനിയുടെ അഭിഭാഷകര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മദനിയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് സുപ്രീംകോടതി ഉത്തരവായത്. ജൂലൈയില്‍ കോടതി വീണ്ടും മദനിയുടെ കാര്യം പരിഗണിക്കും.


വിചാരണ പൂർത്തിയാക്കുകയും, ജാമ്യ വ്യവസ്ഥകൾ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ കേരളത്തിലേക്ക് പോകണം എന്ന മദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരും എന്ന് സുപ്രീംകോടതി മുന്‍പ് സൂചിപ്പിച്ചിരുന്നു. ആരോഗ്യനില മോശമാണെന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്.

 

 

 


നേരത്തെ മദനിക്ക് ജാമ്യം അനുവദിച്ചപ്പോൾ ഒരു കാരണവശാലും ബെംഗളൂരു വിടരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. കേസിന്റെ വിചാരണ പൂർത്തിയായ സാഹചര്യത്തിൽ ഈ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്നാണ് മദനിയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കര്‍ണാടക എതിര്‍ നിലപാടാണ് സ്വീകരിച്ചത്.ബാബറി മസ്ജിദ് പൊളിക്കലിന് ശേഷമുണ്ടായ കലാപ കേസുകളിലും, കോയമ്പത്തൂർ സ്ഫോടന കേസിലും മദനി പ്രതി ആയിരുന്നുവെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

 

 


മദനി കേരളത്തില്‍ എത്തുമ്പോള്‍ മാറിയ രാഷ്ട്രീയ കാലാവസ്ഥയിലേക്ക് വേണം കാലെടുത്ത് വയ്ക്കാന്‍. മദനിയുടെ പിഡിപി എന്ന പാര്‍ട്ടി നശിച്ചു. സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് മദനി നീണ്ടകാലം കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞു. പിന്നെ ബംഗളൂര് ജയിലിലും കഴിഞ്ഞു. ഇതെല്ലാം മദനിയുടെ ആരോഗ്യം തകര്‍ത്തു. ആള്‍ബലം ക്ഷയിച്ചു. സാമ്പത്തികം ക്ഷയിച്ചു. മുന്‍പുണ്ടായിരുന്ന പണം വരവിന്റെ കണ്ണികള്‍ എല്ലാം കേന്ദ്ര നിലപാടുകളോടെ തകര്‍ക്കപ്പെട്ടു. മോദിയുടെ കണ്ണിലെ ക രടായ മദനിയെ കർണാടകം കൊണ്ടുവരും.മദനിയുടെ പാര്‍ട്ടിയ്ക്ക് പിന്നില്‍ ഇപ്പോള്‍ ആളുകളില്ല. പിഡിപിയെ പുനരുജ്ജീവിപ്പിക്കാനും കഴിയാത്ത അവസ്ഥയാണ്. എൺപതുകളിൽ അതിതീവ്രവാദമാണ് മദനിയ്ക്ക് കേരളത്തില്‍ സൃഷ്ടിച്ചത്. കേരളത്തില്‍ തീവ്രവാദം പിടിമുറുക്കിയ സമയത്താണ് മദനി വന്നത്. തീവ്രവാദ പ്രസംഗങ്ങളില്‍ ഒരുപാട് കേസുകളും മദനിയ്ക്ക് എതിരെ വന്നു. തീവ്ര ഇസ്ലാമിക വര്‍ഗീയതയാണ് മദനി ഊതിപ്പെരുപ്പിച്ചത്.

 

 

 


മദനിയ്ക്ക് ഒപ്പം നിന്ന എന്‍ഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. മദനിയെ പ്രത്യക്ഷമായി പിന്തുണച്ച മുസ്ലിം സംഘടനകള്‍ ഇപ്പോള്‍ മദനിയ്ക്ക് പിന്നിലില്ല.1966 ജനുവരി 18-ന്‌ കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി പഞ്ചായത്തിൽ തോട്ടുവാൽ മൻസിലിൽ അബ്ദുസമദ്‌ മാസ്‌റ്ററുടെയും അസ്‌മാബീവിയുടെയും മകനായാണ് മഅ്ദനി ജനിച്ചത്.വേങ്ങ വി.എം.എൽ.എസ്. -ലെ വിദ്യാഭ്യാസശേഷം കൊല്ലൂർവിള മഅ്‌ദനുൽഉലൂം അറബികോളജിൽ നിന്നും മഅദനി ബിരുദം നേടി. ചെറുപ്പത്തിൽ തന്നെ പ്രസംഗത്തിൽ മികവ്‌ കാട്ടിയ മഅദനി പതിനേഴാം വയസ്സിൽ അറിയപ്പെടുന്ന മതപ്രഭാഷകനായി മാറി. പിന്നീട് മൈനാഗപ്പള്ളിയിലെ അൻവാർശേരി യത്തീംഖാനയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.

 

 

 


മുസ്‌ലിം സമുദായത്തിന് സ്വയം പ്രതിരോധമെന്ന മുദ്രാവാക്യമുയർത്തി 1990ൽ ഇസ്‌ലാമിക് സേവക് സംഘ് ഐ.എസ്‌.എസ്‌. രൂപവത്കരിച്ചു. കേരളമെങ്ങും ചുറ്റി സഞ്ചരിച്ച് പ്രഭാഷണം നടത്തിയ മഅ്ദനിക്ക് പിന്തുണയേറി. ഒപ്പം ഐ.എസ്.എസിൽ അംഗങ്ങളും വർധിച്ചു.. 1992 ഓഗസ്റ്റ്‌ 6-ന്‌ അദ്ദേഹത്തിനെതിരെ വധശ്രമം നടക്കുകയും വലതു‌കാൽ നഷ്ടമാവുകയും ചെയ്‌തു. 1992ൽ ബാബരി മസ്‌ജിദ്‌ തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഐ.എസ്‌.എസ്‌. നിരോധിക്കുകയും മഅദനി അറസ്റ്റിലാവുകയും ചെയ്‌തു.പിന്നീട്‌ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് തിരിഞ്ഞ മഅദനി 1993 ഏപ്രിൽ 14-ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പി.ഡി.പി. എന്ന രാഷ്ട്രീയകക്ഷിക്ക് രൂപംനൽകി. അവർണ്ണന് അധികാരം പീഡിതർക്ക് മോചനം എന്നായിരുന്നു പി.ഡി.പി. യുടെ മുദ്രാവാക്യം. ഗുരുവായൂർ, തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ നിർണയിക്കാൻ കഴിഞ്ഞതോടെ പി.ഡി.പി കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ശക്തിയായി. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പി ഡി പി ചെയർമാൻ അബ്‌ദുൾ നാസർ മഅദനി കേരളയാത്ര നടത്തി.


ഇസ്ലാമിക് തീവ്രവാദ സംഘടനകളും ഇടതുമുന്നണിയും തമ്മിലുള്ള സൗഹൃദം അന്നേ ആരംഭിച്ചതാണ്. ഇടതുപക്ഷം കാലാകാലങ്ങളിൽ വോട്ടുപിടുത്തത്തിനായി ഇത്തരം ഗിമിക്കുകൾ പയറ്റാറുണ്ട്. മുസ്ലീം സമുദായത്തിനിടയിൽ നുഴഞ്ഞു കയറുക എന്നത് ഇടതുപക്ഷത്തിൻെറ എക്കാലത്തെയും വലിയ അജണ്ടയായിരുന്നു. മുസ്ലീം ലീഗിനെ ഒപ്പം കിട്ടാതായതോടെയാണ് വർഗീയ കക്ഷികളുമായി ഇടതുപക്ഷം ചങ്ങാത്തം തുടങ്ങിയത്. ഇത് ഇന്നും തുടരുന്നു.


2009 ഏപ്രിൽ 3 മുതൽ 13 വരെ മ‌അദനിയുടെ നേതൃത്വത്തിൽ 'സത്യമേവ ജയതേ' എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് കേരളയാത്ര നടത്തി.ഇത് വലിയ ലാൻ്റിങ്ങായിരുന്നു.

മുതലക്കുളം മൈതാനത്ത് നടത്തിയ സാമുദായിക സ്പർധ വളർത്തുന്ന പ്രസംഗത്തിന്റെ പേരിൽ 1998 മാർച്ച്‌ 31-ന്‌ എറണാകുളത്ത് കലൂരിലെ വസതിയിൽനിന്ന് മഅദനിയെ പോലീസ് അറസ്റ്റ്‌ ചെയ്തു.കോഴിക്കോട് പോലീസ് കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യലിനു ശേഷം കണ്ണൂർ ജയിലിൽ അടച്ചു.


കോയമ്പത്തൂർ സ്ഫോടനക്കേസിൽ പങ്കുണ്ടെന്നാരാപിച്ച് ഏപ്രിൽ നാലിന് കോയമ്പത്തൂർ പോലീസിന് കൈമാറിയ മഅദനിയെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ അടച്ചശേഷം ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ജാമ്യം കിട്ടാത്ത ഒരു വർഷത്തെ കരുതൽ തടങ്കലായിരുന്നു ഇത്. സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റത്തിൽനിന്ന് മോചിതനാക്കിയെങ്കിലും കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് സെഷൻസ് കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്തു. ഇതോടെ കോയന്പത്തൂരിൽനിന്നും മദിനിയെ സേലം സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെയാണ് ഏറെ പീഡനങ്ങൾക്ക് ഇരയായത്.


ജാമ്യത്തിനായി നിരവധി തവണ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയും തള്ളി.


വിചാരണ നടത്തി കേസ് തീർപ്പാക്കാനാണ് സുപ്രീം കോടതി സെഷൻസ് കോടതിക്ക് നൽകിയ നിർദ്ദേശം. 16683 പേജുള്ള തമിഴിലുള്ള കുറ്റപത്രം മലയാളത്തിലാക്കി നൽകണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. 2500 സാക്ഷികളുള്ള കേസിന്റെ വിചാരണ മന്ദഗതിയിലാണ് നീങ്ങിയത്.


ജയിൽ വാസത്തിനിടെ മറ്റ് നിരവധി കുറ്റങ്ങളും മഅദനിയുടെ മേൽ ചുമത്തപ്പെട്ടു. സേലം ജയിലിൽ പോലീസുമായി ഏറ്റുമുട്ടി എന്നതായിരുന്നു ഒരു കുറ്റം. പ്രമേഹവും ഹൃദ്രോഗവും നട്ടെല്ലിന് തേയ്മാനവും അനുഭവപ്പെട്ടിരുന്ന മഅദനിക്ക് മതിയായ ചികിത്സ നൽകണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.


ബംഗളുരു സ്ഫോടനത്തിന്റെ പേരിൽ കർണാടക പോലീസ് 2010 ആഗസ്റ്റ്‌ 17 നു അദ്ദേഹത്തെ അ റസ്റ്റ്‌ ചെയ്തു. പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തത്. 2011 ഫെബ്രുവരി 11-നു കർണാടക ഹൈകോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തിൽ ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകൾ പോലീസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈകോടതി വിധിപ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടിയെങ്കിലും, മഅദനിക്കു ജാമ്യം നൽകുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കർണാടക സർക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു ജാമ്യം നിരസിച്ചത്.


പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാർക്കിടയിൽ ഭിന്നതയുണ്ടായതിനെത്തുടർന്ന് അപേക്ഷ മറ്റൊരു ബെഞ്ചിൽ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടാൻ ഉത്തരവായി. മൊഴികളെല്ലാം ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ 161-ആം വകുപ്പു പ്രകാരം പോലീസെടുത്തതാണെന്നും തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നും വാദം കേൾക്കുന്നതിനിടയിൽ ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. നിരപരാധികളെ ജയിലിലടയ്ക്കാനുള്ള തെളിവുകൾ ഇന്ത്യയിലെ പോലീസ് ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.


2015 സപ്തംബർ 15 ന് ഈ കേസിൽ മഅദനിക്കെതിരായി മുമ്പ് മൊഴി നൽകിയ പ്രധാന സാക്ഷിയായ കുടക് സ്വദേശി റഫീഖ് കൂറുമാറി.സ്‌ഫോടന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പോലീസ് പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് കോടതിയെ അറിയിച്ചു. ഈ ദിവസം വിചാരണക്കോടതി വിസ്തരിക്കവെയാണ് റഫീഖ് മൊഴിമാറ്റിപ്പറഞ്ഞത്. താൻ കോടതിയിൽ വച്ചാണ് മഅദനിയെ ആദ്യം കാണുന്നതെന്നും റഫീഖ് വിചാരണ കോടതിയെ അറിയിച്ചു.


ലഷ്കർ ഭീകരൻ എന്ന് സംശയിക്കപ്പെടുന്ന തടിയന്ടവിടെ നസീർ തീവ്രവാദത്തിലേക്ക് എത്തിയത് മദനി സ്ഥാപിച്ച ഐ എസ് എസ്, പി ഡി പി എന്നീ സംഘടനകളിലൂടെയാണെന്ന് കർണാടക പോലിസ് ആരോപിക്കുന്നു. 2005ലെ ബസ് കത്തിക്കൽ കേസിൽ മദനിയുടെ ഭാര്യയായ സൂഫിയ പ്രതി ചേർക്കപ്പെടുകയുണ്ടായി. മദനിയെ തടവിലിട്ടത്തിനു പ്രതികാരമായി സൂഫിയ, നസീർ എന്നിവർ ചേർന്ന് തമിഴ് നാട് സർക്കാരിന്റെ ബസ് കത്തിക്കൽ ആസൂത്രണം ചെയ്തു നടപ്പിലാക്കി എന്നതാണ് കേസ്. ലഷ്കറിൻ്റെ തെക്കേ ഇന്ത്യ കംമാന്ടെർ ആയി സംശയിക്കപെടുന്നയാളാണ് തടിയന്ടവിടെ നസീർ.

 

 

 


കേരളത്തിലെ അറിയപ്പെടുന്ന യുവ പ്രാസംഗികനായി മഅ്ദനി രൂപപ്പെടുകയായിരുന്നു. ‘മുസ്‌ലിം സമുദായത്തിന് സ്വയം പ്രതിരോധമെന്ന മുദ്രാവാക്യമുയര്‍ത്തി 1990ല്‍ ഇസ്‌ലാമിക് സേവക് സംഘ് ഐ.എസ്.എസ്. രൂപവത്കരിച്ചു. കേരളമെങ്ങും ചുറ്റി സഞ്ചരിച്ച് പ്രഭാഷണം നടത്തിയ മഅ്ദനിക്ക് പിന്തുണയേറി. ഒപ്പം ഐ.എസ്.എസില്‍ അംഗങ്ങളും കൂടി.


1992 ഓഗസ്റ്റ് 6-ന് മഅദനിക്കെതരെ വധശ്രമം നടക്കുകയും വലതുകാല്‍ നഷ്ടമാവുകയും ചെയ്തു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഐ.എസ്.എസ്. നിരോധിക്കുകയും മഅ്ദനി അറസ്റ്റിലാവുകയും ചെയ്തു.


16-ാമത്തെ വയസില്‍ സ്റ്റേജില്‍ കയറി പ്രസംഗിച്ചവനാ ഞാന്‍. പിന്നീട് വിശ്രമിച്ചിട്ടില്ല. 25-ാമത്തെ വയസില്‍ സാഹചര്യത്തിന്റെ സൃഷ്ടിയായി ഒരു സംഘടനയുണ്ടായി. 27-ാമത്തെ വയസില്‍ വലതുകാല്‍ നഷ്ടമായി. വീണ്ടും കുറച്ച് കഴിഞ്ഞ് ഒരു രാഷ്ട്രീയപ്രസ്ഥാനം ഉണ്ടായി. അത് കഴിഞ്ഞ് 33-ാം വയസില്‍ ജയിലില്‍ പോയി. ആ ജയില്‍ ജീവിതം എന്നെ മാറ്റിചിന്തിപ്പിച്ചു’, കുറ്റവിമുക്തനാക്കപ്പെട്ട ശേഷം മഅ്ദനി വീണ്ടും വേദികളില്‍ സജീവമായി.


ഇതാണ് മഅദനിയുടെ ജീവിതം നൽകുന്ന പാഠം. മഅദനി സജീവമല്ലാതായതോടെയാണ് പി എഫ് ഐ തുടങ്ങിയ തീവ്രവാദ സിംഹങ്ങൾ കേരളത്തിൽ സജീവമായത്. മൂവാറ്റുപുഴയിലെ ജോസഫ് മാഷിൻ്റെ കൈവെട്ടോടെ ഇവർ പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന് തുടക്കം കുറിക്കുകയായിരുന്നു.

 

മദനി കേരളത്തിലെത്തിയാൽ സമാധാന അന്തരീക്ഷം ഇല്ലാതാകുമെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലുള്ളത്. ജയിക്കാൻ വേണ്ടി എന്തും ചെയ്യുന്ന കോൺഗ്രസിന് മുസ്ലീം സമുദായം എല്ലാ പിന്തുണയും കർണാടകത്തിൽ നൽകിയിരുന്നു. ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാതിരുന്നതും മുസ്ലിം പിന്തുണയില്ലാത്ത തിരുന്നതുകൊണ്ടാണ് വാർത്തകൾ പുറത്തു വന്നിരുന്നു. ഏതായാലും മദനി വരും എല്ലാം ശരിയാവും എന്നതാണ് ഇന്നത്തെ അവസ്ഥ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (11 minutes ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (42 minutes ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (54 minutes ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (1 hour ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (1 hour ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (2 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (2 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (3 hours ago)

Malayali Vartha Recommends