വര്‍ക്ക് ഷോപ്പുകളില്‍ നിന്നും വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തി വന്നിരുന്ന മൂന്നംഗ സംഘം പിടിയില്‍

വര്‍ക്ക് ഷോപ്പുകളില്‍ നിന്നും വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തി വന്നിരുന്ന മൂന്നംഗ സംഘം പിടിയിലായി. നിരണം മണപ്പുറത്ത് വീട്ടില്‍ സുരാജ് (36), നിരണം മണപ്പുറത്ത് നാമങ്കരി വീട്ടില്‍ ഷാജന്‍ (45) നിരണം ചെമ്പില്‍ വീട്ടില്‍ വിനീത് തങ്കച്ചന്‍ (24) എന്നിവരാണ് പിടിയിലായത്.
പരുമല തിക്കപ്പുഴയിലെ വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ച മിനി ലോറിയില്‍ നിന്നും ബാറ്ററി മോഷ്ടിച്ച കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി അര്‍ദ്ധരാത്രിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
മോഷണ സംഘത്തിലെ സുരാജ് പരുമലയിലെ ബാറ്ററി കടയില്‍ ഫോണില്‍ വിളിച്ച് പഴയ ബാറ്ററി വിലയ്‌ക്കെടുക്കുമോ എന്ന് അന്വേഷിച്ചിരുന്നു.
തുടര്‍ന്ന് സംഘം ബാറ്ററി കടയില്‍ എത്തുകയും ചെയ്തു.
ഇവിടെ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ വലയിലാക്കിയത്. മോഷ്ടിച്ച ബാറ്ററി ബുധനൂരിലെ ആക്രി കടയില്‍ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. പിടിയിലായ പ്രതികള്‍ക്കെതിരെ പുളിക്കീഴ്, മാന്നാര്‍ പൊലീസ് സ്റ്റേഷനുകളില്‍ മോഷണം അടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് . തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്‍ഡില്‍.
"
https://www.facebook.com/Malayalivartha
























