2000 രൂപയുടെ നോട്ട് നിരോധനം ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

2000 രൂപയുടെ നോട്ട് നിരോധനം ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ . നോട്ട് നിരോധനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അവകാശ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനം.
ഇത് സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കും. ഇത്തരം കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്നും വിശദ പഠനവും ആവശ്യമാണ്. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കേരളത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. എല്ലാ മേഖലയിലും വികസനമെത്തിക്കുകയും ചെയ്തു.
പ്രതിപക്ഷ സമരം അര്‍ത്ഥമില്ലാത്തതാണ്. നിരാശകൊണ്ടുള്ള സമരമാണത്. മുഖ്യമന്ത്രിയും മന്ത്രിമാരും അഭിമാനത്തോടെ തല ഉയര്‍ത്തി പിടിച്ചാണ് നടക്കുന്നത്. കേരളത്തിനുള്ള ഗ്രാന്റ് കേന്ദ്രം വെട്ടിക്കുറക്കുന്നു. വഞ്ചനാ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ യുഡിഎഫിന് മൗനമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























