അപ്രതീക്ഷിത അപകടം... തൊടുപുഴ നെല്ലാപ്പാറ വളവില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി കെ സ്വിഫ്ട് ബസ് വീട്ടിലേക്ക് ഇടിച്ചു കയറി.. . കൈക്കുഞ്ഞ് ഉള്‍പ്പെടെ 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്

തൊടുപുഴ നെല്ലാപ്പാറ വളവില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി കെ സ്വിഫ്ട് ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. ബസിലുണ്ടായിരുന്നവരും വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നയാളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ 4.20ന് തിരുവനന്തപുരത്തു നിന്ന് കട്ടപ്പനയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ് പാലായില്‍ നിന്ന് തൊടുപുഴയ്ക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. നെല്ലാപ്പാറ വളവില്‍ എത്തിയപ്പോഴേക്കും ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു.
ബ്രേക്ക് ചവിട്ടിയിട്ടും വാഹനത്തിന്റെ വേഗത നിയന്ത്രിക്കാനായില്ലെന്ന് ഡ്രൈവര്‍ . ഇതോടെ റോഡരികിലെ കയറ്റമുള്ള സ്ഥലത്തെ പരസ്യ ബോര്‍ഡിന് സമീപത്തേക്ക് ഡ്രൈവര്‍ ബസ് ഓടിച്ചു കയറ്റി. എന്നാല്‍ ഈ പരസ്യ ബോര്‍ഡിന് പിന്നില്‍ വീടുണ്ടായിരുന്നത് ഡ്രൈവര്‍ കണ്ടില്ല. കൈക്കുഞ്ഞ് ഉള്‍പ്പെടെ 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരെല്ലാം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.
നെല്ലാപ്പാറ ചെമ്പനാപ്പറമ്പില്‍ മണി ഗോപിയുടെ വീട്ടിലേക്കാണ് ബസ് ഇടിച്ചു കയറിയത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മംഗളന്‍ എന്നയാളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
വീടിന്റെ ഭിത്തിയും ഓടു മേഞ്ഞ മേല്‍ക്കൂരയും തകര്‍ന്ന നിലയിലാണ്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നുപോയി. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ ചക്രങ്ങളും ആക്സിലും ഒടിഞ്ഞു. അപകട വിവരമറിഞ്ഞ് കരിങ്കുന്നത്തു നിന്നും തൊടുപുഴയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു. പിന്നീട് ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തില്‍ കയറ്റി അയച്ചു.
"
https://www.facebook.com/Malayalivartha
























