Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഇതാണ് സുരേഷ് ഗോപി ഞങ്ങൾ എം പി ആവാൻ ആഗ്രഹിക്കുന്ന സുരേഷ് ഗോപി..! വീണ്ടും സുരേഷ് ഗോപിക്ക് നന്ദി അറിയിച്ച് സന്ദീപ് ജി വാര്യർ

20 MAY 2023 02:42 PM IST
മലയാളി വാര്‍ത്ത

 

വളരെയധികം സന്തോഷത്തോടെയും ചാരിതാർഥ്യത്തോടെയുമാണ് ഈ കുറിപ്പ് എഴുതുന്നത്. ഇന്നലെ ഏറെ വൈകിയാണ് തൃശ്ശൂരിൽ നിന്ന് ഹരി വിളിക്കുന്നത്. പഞ്ചഗുസ്തിയിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ ഒട്ടേറെ വിജയങ്ങൾ കരസ്ഥമാക്കിയിട്ടും, മുഖ്യമന്ത്രിയുടേതടക്കം ഉറപ്പുകൾ ലഭിച്ചിട്ടും സ്വപ്നമായ സർക്കാർ ജോലി നേടാൻ സാധിക്കാത്തതിന്റെ വിഷമവുമായി ഹരി മുൻപും ബന്ധപ്പെട്ടിട്ടുണ്ട്. കഴിയാവുന്ന രീതിയിൽ സഹായിക്കാൻ ശ്രമിച്ചിട്ടുമുണ്ട്.

 

 

 

ഇത്തവണ വിളിച്ചത് അയ്യന്തോൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന EDUFIT ട്രെയിനിംഗ് സെൻ്ററിലെ കുട്ടികൾ ചെന്ന് പെട്ട ഒരു വിഷമാവസ്ഥയെ പറ്റി പറയാനാണ്. 45 കുട്ടികളാണ് ജമ്മുവിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ഇന്ന് യാത്ര തിരിക്കേണ്ടത്. കൂടുതലും പത്താം ക്ലാസിനു താഴെയുള്ള ചെറിയ പെൺകുട്ടികളാണ്. എന്നാൽ അവസാന നിമിഷത്തിൽ ടിക്കറ്റ് ഏടുക്കാൻ ഏൽപിച്ച ഏജൻസി കൈയൊഴിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുകയായിരുന്നു ഹരിയും സൗമ്യയും അടങ്ങുന്ന പരിശീലകരും അക്കാദമി ഭാരവാഹികളും. ടിക്കറ്റ് ശരിയാക്കാൻ പലരെയും ബന്ധപ്പെടുകയും ഒടുവിൽ അത് ശരിയാകുകയും ചെയ്തപ്പോൾ ആശ്വാസമായി. എന്നാൽ തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലകളിലുള്ള വളരെ നിർദ്ധനരായ ആ കുട്ടികൾ അത്രയും ബുദ്ധിമുട്ടിയാണ് യാത്രക്കുള്ള പണം ശരിയാക്കിയെതെന്നും

 

 


ഏജൻസി അവസാന നിമിഷത്തിൽ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും, അവരുടെ മാതാപിതാക്കളോട് ഇനി എന്ത് പറയണമെന്ന് ആലോചിച്ചു ഭയമാകുന്നെന്നും പരിശീലകയായ സൗമ്യ പറയുമ്പോൾ അവരുടെ നിസ്സഹായാവസ്ഥ മുഴുവൻ ആ ശബ്ദത്തിൽ ഉണ്ടായിരുന്നു. ഇത്രയും പേർക്ക് വീണ്ടും ടിക്കറ്റ് എടുക്കാൻ വേണ്ട പണത്തിൻ്റെ കണക്കിലായിരുന്നു അവരുടെ പേടി മുഴുവനും. പണത്തിൻ്റെ കുറവ് കൊണ്ട് എന്തായാലും മത്സരസ്ഥലത്തെത്താൻ ആ കുട്ടികൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഉറപ്പ് പറയുമ്പോഴും വഴി അവ്യക്തമായിരുന്നു.

 

 

 


വാക്ക് പറഞ്ഞ് ഫോൺ കട്ട് ചെയ്യും മുൻപ് ആണ് കയ്യിലുള്ള മറ്റൊരു ഫോണിലേക്ക് സുരേഷേട്ടൻ്റെ കോൾ വരുന്നത്. കാര്യം പറഞ്ഞയുടനെ അവരുടെ യാത്രക്കും മറ്റു ആവശ്യങ്ങൾക്കുമായി ലക്ഷ്മി മോളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് ഒരു ലക്ഷം രൂപ തരാം എന്ന് അദ്ദേഹം വാക്ക് പറഞ്ഞു.
ഇന്ന് കാലത്ത് അദ്ദേഹം തൃശ്ശൂരിലെ മുള്ളൂർ ഗ്രാമീണ വായനശാല ആർട്സ് & സ്പോർട്സ് ക്ലബ്ബിനു തുക അയച്ച് കൊടുക്കുകയും അവർ അത് അദ്ദേഹത്തിൻ്റെ പേരിൽ ഹരിക്കും സൗമ്യക്കും കൈമാറുകയും ചെയ്തു. അവരുടെ കണ്ണുകളിലെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു.ഇന്ന് രാത്രി അവർ ജമ്മുവിലേക്ക് യാത്ര തിരിക്കും. ഒരു സൗകര്യങ്ങൾക്കും കുറവില്ലാതെ അവർ അവിടെ മത്സരിക്കും. നമ്മുടെ കുട്ടികൾ വിജയിക്കുക തന്നെ ചെയ്യും.
സുരേഷേട്ടാ നന്ദി...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (46 minutes ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (1 hour ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (2 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (3 hours ago)

Malayali Vartha Recommends