ഐ ജി പി വിജയനെ തൂക്കിയ പിണറായിക്ക് പണി കിട്ടുമോ?സസ്പെൻഷൻ പുനരാലോചനയിൽ...!സർക്കാരിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് രണ്ടു തരം നീതിയാണെന്ന് വിശ്വസിക്കുന്നവരാണ് മലയാളികളിലധികവും.... അഴിമതികാർക്ക് ലഭിക്കുന്ന നീതിയുടെ ഒരു ശതമാനം പോലും സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം..!?

ഐ. ജി പി വിജയനെ സസ്പെൻറ് ചെയ്ത നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയന് പണി കിട്ടുമെന്ന് ഐ.പി.എസ് - ഐ.എ.എസ്.ഉദ്യോഗസ്ഥരുടെ സംഘടനയുടെ മുന്നറിയിപ്പ്. സമ്മർദ്ദങ്ങൾക്ക് വഴങ്ങി സസ്പെൻഷൻ വൈകാതെ പിൻവലിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസക്ക് പാത്രമായതു കാരണമാണ് പി.വിജയന് പണി കിട്ടിയത്. ഇക്കാര്യം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ വന്ന പശ്ചാത്തലത്തിലാണ് സസ്പെൻഷൻ സർക്കാർ പുനരാലോചിക്കുന്നത്.
നാളെ പി.വിജയൻ സിബിഐയിലോ എൻ.ഐഎ യിലോ എത്തിയാൽ തൻ്റെ കാര്യത്തിൽ തീരുമാനമാകുമെന്ന് മുഖ്യമന്ത്രി കരുതുന്നു.ഇതാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന ഘടകം. മറ്റാരെ സസ്പെൻറ് ചെയ്താലും വിജയനെ സസ്പെൻറ് ചെയ്യരുതായിരുന്നു എന്നാണ് ഉദ്യോഗസ്ഥ സമൂഹം പറയുന്നത്.ആരെയും ദ്രോഹിക്കുന്നയാളല്ല ഐ.ജി.പി.വിജയൻ.സങ്കീർണമായ ജീവിതാവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നു പോയിട്ടുള്ളത്. പത്താം ക്ലാസ് തോറ്റ ശേഷം നിശ്ചയദാര്‍ഢ്യത്തോടെ പഠിച്ച് ഐപിഎസ് നേടിയ വ്യക്തിയാണ് അദ്ദേഹം.
കൂലിപ്പണിക്കാരന്‍റെ മകനായാണ് അദ്ദേഹം ജനിച്ചത്. കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും കൊണ്ട് ഐപിഎസ് നേടിയ ചരിത്രമാണ് ഐജി പി.വിജയന്‍റേത്. ഔദ്യോഗിക ജീവിതത്തില്‍ ഒട്ടേറെ മാതൃകാപ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും കയ്യടി നേടിയ ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തതിന് പിന്നില്‍ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ആർക്കും എപ്പോഴും കാണാനും സംസാരിക്കാനും കഴിയുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം.
പുത്തൂര്‍ മഠത്തില്‍ കൂലിപ്പണിക്കാരനായ പി വേലായുധന്‍റെ മകനായി ജനിച്ച ഐജി പി.വിജയന്‍റെ ഐപിഎസിലേക്കുള്ള യാത്ര ഒരു മോട്ടിവേഷണൽ സ്റ്റോറിയാണ് . പത്തിൽ തോറ്റ വിജയൻ ചുമടെടുക്കാൻ വരെ പോയി.. ഇക്കാലത്ത് ഒരു ദിവസം വന്ന പത്രവാർത്തയാണ് വിജയന് പുതിയൊരു വെളിച്ചം ജീവിതത്തില്‍ നല്‍കിയത്. പാവപ്പെട്ട വീട്ടിലെ കുട്ടി ഐഎഎസ് നേടിയ വാര്‍ത്തയായിരുന്നു അത്.ഇന്നത്തെ ചീഫ് സെക്രട്ടറി വി പി ജോയിയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. വി.പി.ജോയിയുടെ ജീവിതം പി വിജയനെ ആവേശഭരിതനാക്കി. പാവപ്പെട്ടവർക്ക് അന്ന് ബാലികേറാമലയായിരുന്നു സിവിൽ സർവീസ്. പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് സിവിൽ സർവീസ് സ്വപ്നമല്ല യാഥാർത്ഥ്യമാക്കാമെന്ന് അദ്ദേഹം മനസിലാക്കി.
പിന്നീട് അധ്യാപകന്‍റെ സഹായത്തോടെ പത്താംക്ലാസും പന്ത്രണ്ടാം ക്ലാസും ജയിച്ചു. അദ്ദേഹം തന്നെ നിര്‍ബന്ധിച്ച് കോളേജിൽ ചേർത്തു. ബിരുദവും ബിരുദാനന്തര ബിരുദവും ഉയര്‍ന്ന നിലയില്‍ വിജയിച്ചു.
ആദ്യത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഐഎഎസും ഐപിഎസും കിട്ടിയില്ല. വീണ്ടും പരീക്ഷയെഴുതി. കിട്ടിയില്ല. അത്തവണ ആർപിഎഫിൽ കിട്ടി. അതിനിടെ കുറച്ചുനാള്‍ കോളജ് അദ്ധ്യാപകനായി. ഇതിനിടെ വീണ്ടും സിവിൽ സർവീസ് എഴുതിയപ്പോള്‍ കിട്ടിയില്ല. പക്ഷെ, നിരാശനാകാതെ അടുത്തതവണ എഴുതിയപ്പോള്‍ ഐപിഎസ് കിട്ടി.
സിഎന്‍എന്‍ – ഐബിഎന്‍ 2014ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തത് വിജയനെ ആയിരുന്നു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് അന്ന് പുരസ്‌കാരം സമ്മാനിച്ചത്. ഓൺലൈൻ വോട്ടെടുപ്പിൽ ഒന്നാമത് എത്തിയാണ് വിജയൻ പുരസ്‌കാരം നേടിയത്. ശബരിമലയിലേക്കുള്ള പുണ്യം പൂങ്കാവനം നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തില്‍’ ഐജി പി വിജയനെ അഭിനന്ദിച്ചു. സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റും പുണ്യം പൂങ്കാവനവും തുടങ്ങി വിജയന്‍ നടപ്പാക്കിയ പദ്ധതികള്‍ പലതാണ്. വിദ്യാര്‍ഥികളില്‍ നിയമം, അച്ചടക്കം, പൗരബോധം എന്നിവ വളര്‍ത്തി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഒരു ജനാധിപത്യ സമൂഹത്തിന്‍റെ ഭാവിയെ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി വിജയന്‍റെ ആശയമായിരുന്നു. കുട്ടികളോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം, ഹോപ്പ്, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് ഇനിഷ്യേറ്റീവ് എന്നിവയും വിജയന്‍റെ ആശയങ്ങളായിരുന്നു.കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ തെളിയിപ്പിക്കപ്പെട്ട ഷാഡോ പൊലീസിങ് സംവിധാനത്തിന് പിന്നിലും വിജയനായിരുന്നു.
പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്‌സ് ആൻഡ് പബ്ലിക്കേഷന്‍സിന്‍റെ എംഡിയുമായിരുന്ന പി വിജയൻ സിപിഎമ്മിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നില്ല എന്ന് ആരോപിച്ച് ഇടതുയൂണിയനുകൾ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിലേക്ക് ക്ഷണം കിട്ടിയതും ചിലരുടെ എതിർപ്പിന് കാരണമായെന്നാണ് വിവരം. സിവിൽ സർവീസ് ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിന് കീഴിൽ വരുന്നവരാണ്. പ്രധാനമന്ത്രി ഒരു പ പരാമർശം നടത്തിയാൽ അത് അവരെ സംബന്ധിച്ചടത്തോളം വലിയ അംഗീകാരമാണ്.
ചില ഉന്നത ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യമാണ് സസ്പെൻഷന് കാരണമെന്നാണ് വിജയനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയോടൊപ്പം പടമെടുത്ത് രസിച്ചവർ പോലും യാതൊരു നടപടിക്കും വിധേയരാകാതെ തുടരുമ്പോൾ പി വിജയനെതിരായ നടപടി പകപോക്കലാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. മോൻസൻ കേസിൽ ആരോപണ വിധേയരായവർക്കെതിരെ ഹൈക്കോടതി വരെ പരാമർശം നടത്തിയിരുന്നു.എന്നിട്ടും ഒന്നും സംഭവിച്ചില്ല. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖിനെ കേരളത്തിലേക്ക് കൊണ്ടുവന്ന പൊലീസുകാരുമായി ബന്ധപ്പെട്ടുവെന്ന പേരില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ സസ്പെന്‍റ് ചെയ്ത് ഉത്തരവിറക്കിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്. തീവ്രവാദ വിരുദ്ധ സേനയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് വിജയൻ ഷാരൂഖ് ഖാനെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടത്. ഇതിൽ സംസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥരൊന്നും നീതികേട് കാണുന്നില്ല. ഒരു ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന് തൻ്റെ കീഴിലുള്ള പോലീസുകാരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നവർ നിരവധിയുണ്ട്. ഐ.ജിയുടെ സസ്പെൻഷൻ പിണറായിയുടെ ഇല്ലാത്ത ഇമേജിന് കൂടുതൽ ദോഷം ഉണ്ടാക്കി. സർക്കാരിൽ അമിത സ്വാധീനമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻെറ ഇടപെടലാണ് സസ്പെൻഷന് പിന്നിലെന്ന് മനസിലാക്കുന്നു. ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്യുന്ന വിധത്തിലാണ് വിജയനെ സസ്പെൻറ് ചെയ്തത്. ഇതാണ് സംസ്ഥാനത്തെ അവസ്ഥയെങ്കിൽ ആർക്കും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന മുന്നറിയിപ്പ് ഉയർന്ന ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് നൽകിക്കഴിഞ്ഞു. കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് സാഹചര്യം വീക്ഷിക്കുന്നത്.പ്രധാനമന്ത്രിയുടെ പ്രശംസക്ക് പാത്രമായ ഒരുദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ലെന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥർ കരുതുന്നു. ചുരുക്കം ചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത്തരം ഒരു അംഗീകാരം ലഭിക്കുക.എന്നാൽ വിജയൻ്റെ സസ്പെൻഷന് പ്രധാനമന്ത്രിയുടെ പ്രസംഗവുമായി ഒരു ബന്ധവുമില്ലന്ന് പിണറായി പക്ഷക്കാർ പ്രചരിപ്പിച്ചു. ഏതായാലും പിണറായിക്ക് മുട്ടിടി വാട്ടർ സപ്ലൈ തുടങ്ങിക്കഴിഞ്ഞു. സസ്പെൻഷന് എതിരെ ഐ.ജി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനും സാധ്യതയുണ്ട്. പൊളിറ്റിക്കൽ സെക്രട്ടറിക്ക് മുന്നിൽ തലകുനിച്ച് നിൽക്കുന്നവർക്ക് വലിയ തസ്തികകൾ ലഭിക്കും എന്നതാണ് ഇന്നത്തെ അവസ്ഥ. ഐ.ജി.എം.ആർ.അജിത്കുമാറിനെ തിരെയാണ് വിജയൻെറ സസ്പെൻഷനുമായി ബന്ധപ്പെട്ട് ആരോപണം ഉയരുന്നത്.അജിത്കുമാർ സി പി എമ്മിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥനാണ്. പാർട്ടി അധികാരത്തിലെത്തിയതോടെ അദ്ദേഹത്തിന് ലഭിക്കുന്നത് താര പ്രഭയുള്ള ജോലികളാണ്. ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും എതിർപ്പ് അവഗണിച്ചാണ് വിജയനെ സസ്പെൻറ് ചെയ്തത്. എം.ആർ.അജിത്കുമാറിൻ്റെ ശുപാർശ പി.ശശി നിറവേറ്റിയെന്നാണ് സെക്രട്ടേറിയറ്റിനുള്ളിലെ അണിയറ വർത്തമാനം. ഇതിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു എന്ന് കരുതുന്ന ഉദ്യോഗസ്ഥരും സർവീസിലുണ്ട്. എന്നാൽ ഇത് ശരിയല്ല. പി.വിജയൻ ഖേദപൂർവമാണ് കഴിയുന്നത്. തൻ്റെ പേരിലുള്ള കുറ്റം വിജയന് മനസിലായിട്ടില്ല. ഏതോ മഹാപാതകം ചെയ്ത മട്ടിലാണ് സർക്കാർ വിജയന്നെതിരെ നടപടിയെടുത്തത്. എന്നാൽ സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങളും വിജയനെ കുറിച്ച് പോസിറ്റീവ് സ്റ്റോറികൾ നൽകിയാണ് സസ്പെൻഷനെ വരവേറ്റത്. ഇത് സർക്കാരിനെ കൂടുതൽ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. നാളെ വിജയന് കേന്ദ്ര സർക്കാർ ഒരു പദവി നൽകിയാൽ വിവിധ കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ സംശയ നിഴലിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് അത് പണിയാകുമെന്ന കാര്യത്തിൽ സംശയമേയില്ല. സ്വർണ്ണ കടത്തും മറ്റും ഇപ്പോഴും ലൈവാണെന്ന കാര്യം മുഖ്യമന്ത്രിക്കെങ്കിലും ഓർമ്മ കാണും. അതാണ് അദ്ദേഹം നിശബ്ദനായി മാറി നിൽക്കാനുള്ള കാരണം. മുൻ ഡിജിപി ലോകനാഥ് ബഹ്റക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർത്തിട്ടും പിണറായി അദ്ദേഹത്തെ തൊട്ടില്ലെന്ന് മാത്രമല്ല പുനർ നിയമനം നൽകുകയും ചെയ്തു. അതാണ് ബഹ്റയുടെ കരുത്ത്. മാവുങ്കൽ കേസിൽ വിജിലൻസ് മേധാവിക്കെതിരെ പരാതി ഉയർന്നങ്കിലും ഒരു നടപടിയുമുണ്ടായില്ല. പിണറായി സർക്കാരിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് രണ്ടു തരം നീതിയാണെന്ന് വിശ്വസിക്കുന്നവരാണ് മലയാളികളിലധികവും. അഴിമതികാർക്ക് ലഭിക്കുന്ന നീതിയുടെ ഒരു ശതമാനം പോലും സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
https://www.facebook.com/Malayalivartha
























