അന്യ സംസ്ഥാന തെഴിലാളികള്‍ കേരളത്തിന് തലവേദനയാകുമോ? ഏറ്റുമാനൂരിന് സമീപം അന്യസംസ്ഥാന തൊഴിലാളിയുടെ അക്രമത്തില്‍ വയോധിക മരിച്ചു

തൊഴില്‍ തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന് തവലേദനയാകുന്നുവോ? സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. കോട്ടയെ ഏറ്റുമാനൂരിന് സമീപം വാക്കത്തിയുമായി സംഹാരതാണ്ഡവം നടത്തിയ തമിഴ്‌നാട് സ്വദേശിയുടെ വെട്ടേറ്റ് വയോധിക മരിച്ചു. ഭര്‍ത്താവ് ഉള്‍പ്പെടെ ആറു പേര്‍ക്കു പരുക്ക് പറ്റി. അക്രമിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.
കടപ്പൂര്‍ മൂത്തേടത്ത് ത്രേസ്യാമ്മ (82)യാണ് വെട്ടേറ്റു മരിച്ചത്. ത്രേസ്യാമ്മയുടെ ഭര്‍ത്താവ് ജേക്കബ് (പാപ്പന്‍86), കട്ടച്ചിറ പുളിയംപള്ളിയില്‍ രാജു(18), ബന്ധു കത്രീന(75), കട്ടച്ചിറ കൂമ്പിക്കല്‍ ബിജോയുടെ ഭാര്യ കുഞ്ഞുമോള്‍(33), വെട്ടിമുകള്‍ കളപ്പുരയ്ക്കല്‍ സിബിയുടെ ഭാര്യ കുഞ്ഞുമോള്‍(45), മാഞ്ഞൂര്‍ കൊല്ലാട്ട്പറമ്പില്‍ ശാന്ത(68) എന്നിവര്‍ക്കാണു പരുക്കേറ്റത്. ജേക്കബ് കോട്ടയത്തു സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ജേക്കബിന്റെ നില ഗുരുതരമാണ്. അക്രമി തമിഴ്‌നാട് വേളാങ്കണ്ണി സ്വദേശി മുരുകേശ (35)നാണു പിടിയിലായത്.
ഏറ്റുമാനൂരിനു സമീപമുള്ള കട്ടച്ചിറ, കടപ്പൂര്‍ പ്രദേശങ്ങളില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മൂര്‍ച്ചയേറിയ വാക്കത്തിയുമായി പാഞ്ഞെത്തിയ മുരുകേശന്‍ ആദ്യം ശാന്തയെ വീട്ടില്‍ കയറി വെട്ടി. ശാന്തയുടെ നിലവിളി കേട്ട് ഓടിയെത്തിയവരെയും ആക്രമിച്ചു. കൂടുതലാളുകള്‍ ഓടിക്കൂടിയപ്പോള്‍ മുരുകേശന്‍ കുറച്ചകലെ പിണ്ടിപുഴയിലുള്ള ജേക്കബിന്റെ വീട്ടില്‍ കയറി. ആയുധവുമായി പാഞ്ഞെത്തുന്നയാളെ കണ്ട് ജേക്കബും ഭാര്യ ത്രേസ്യാമ്മയും ബഹളം വച്ചതോടെ ഇവരെയും വെട്ടിവീഴ്ത്തി. തലയ്ക്കു വെട്ടേറ്റ ത്രേസ്യാമ്മ തല്‍ക്ഷണം മരിച്ചു. ജേക്കബിന് വയറ്റത്താണു വെട്ടേറ്റത്.രക്ഷപ്പെടാന്‍ ശ്രമിച്ച മുരുകേശനെ മൂന്നു കിലോമീറ്റര്‍ അകലെ കടപ്പൂര്‍ വട്ടുകുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തു നിന്നു നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
ആക്രമണത്തിനുള്ള പ്രകോപനം അറിവായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് മുരുകേശന്‍, സുഹൃത്ത് വെട്ടിമുകള്‍ മരങ്ങാട്ടിക്കാലായില്‍ വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ മുരുകേശന്‍ എന്നയാളുടെ വീട്ടിലെത്തിയത്. മാനസികാസ്വാസ്ഥ്യം ഉള്ളതായാണു സംശയം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha