ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനായി കേസ് നടത്തും; ട്രസ്റ്റ് രൂപീകരിക്കും; അരിക്കൊമ്പന് വേണ്ടി പണപ്പിരിവ് നടത്തിയതായി പരാതി

അരികൊമ്പൻ ഉണ്ടാക്കിയ പ്രശ്നങ്ങളും ,അരിക്കൊമ്പനെ നാട് കടത്തിയതും എല്ലാം നാം കണ്ടതാണ്. അരികൊമ്പനെ നാട് കടത്തിയതിന്റെ വേദനയിലൊരു കൂട്ടർ ഇപ്പോഴും ആയിരിക്കുകയാണ്.എന്തിനേറെ പറയുന്നു അവന്റെ തിരിച്ച് വരവിനായി വരെ ഓരോരുത്തർ കാത്തിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഇതാ ചില ആട്ടിൻ തോലണിഞ്ഞ ചെന്നായകളുടെ തനിനിറം പുറത്ത് വന്നിരിക്കുകയാണ്.
അതായത്, എന്ന് കാട്ടാന അരിക്കൊമ്പന് വേണ്ടി പണപ്പിരിവ് നടത്തിയതായി ഒരു പരാതി ഉന്നയിക്കപ്പെട്ടിരിക്കുകയാണ് . ആനയെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനായി കേസ് നടത്തുമെന്ന് വാഗ്ദാനം ചെയ്താണ് പണപ്പിരിവ് നടത്തിയത്. വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് പണ പിരിവ് തകൃതിയായി നടത്തിയത്.
സന്ദേശത്തിൽ പറയുന്നത്, ഇത് വരെ എട്ട് ലക്ഷത്തോളം ഇത്തരത്തിൽ കള്ളത്തരം നടത്തി പിരിച്ചെടുത്തിട്ടുണ്ടെന്നാണ് . മാത്രമല്ല അരിക്കൊമ്പന് വേണ്ടി ട്രസ്റ്റ് രൂപീകരിക്കാനും നീക്കമുണ്ടെന്നും ഇതിൽ പറഞ്ഞിട്ടുണ്ടത്രെ. ഈ സന്ദേശം ശ്രദ്ധയിൽപ്പെട്ട ഗ്രൂപ്പിലെ ചിലർ പൊലീസിൽ പരാതി കൊടുക്കുകയായിരുന്നു.എന്തയാലും അരിക്കൊമ്പന് വേണ്ടിയുള്ള കരച്ചിലുകൾക്കിടയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നുവെന്ന കാര്യം മനസിലായില്ലേ?
https://www.facebook.com/Malayalivartha
























