പീഡനത്തിരയായ പെണ്‍കുട്ടിയുടെ ഒരാളുടെ മാതാവിനെ പോലീസ് അപമാനിച്ചതായി പരാതി

കടമ്പനാട്ടെ പീഡനത്തിരയായ സ്‌കൂള്‍ കുട്ടികളില്‍ ഒരാളുടെ മാതാവിനെ പോലീസ് അപമാനിച്ചതായി പരാതി. ഇതു സംബന്ധിച്ച് ആഭ്യന്തരമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കും.
മകളെ ബീച്ച് കാണിക്കാനെന്നു പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയതെന്നും ഇവര്‍ പറഞ്ഞു. ഇക്കാര്യം പോലീസിനോടു പറഞ്ഞപ്പോള്‍ ആക്ഷേപിക്കുകയും തന്നെയും ഭര്‍ത്താവിനെയും കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മകള്‍ പീഡിപ്പിക്കപ്പെട്ടതിന് കേസെടുത്ത ദിവസം ഏനാത്ത് പോലീസ് സ്‌റ്റേഷനില്‍ ചെന്നിരുന്നു. മകളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ രക്ഷിതാക്കളില്ലെന്ന് പോലീസ് കളവ് പറഞ്ഞെന്നും ഇവര്‍ ആരോപിച്ചു.
നല്‍കിയ മൊഴി വായിച്ചു കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ല. മകളെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചതിന് ശൂരനാട് പോലീസ് 2014ല്‍ കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അതിനിടെ, രണ്ടു വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളിലൊരാളെ രക്ഷിക്കാന്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ ശ്രമിച്ചതായി സൂചനയുണ്ട്. ഒമ്പതു യുവാക്കളെ പിടികൂടിയെങ്കിലും എട്ടു പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇവരില്‍ ചിലരെ രക്ഷിക്കാനും ശ്രമം നടന്നു. പ്രതികളിലൊരാള്‍ കരുനാഗപ്പള്ളിയില്‍ ഭരണകക്ഷിയുടെ യുവജനസംഘടനാ നേതാവാണെന്നു സൂചനയുണ്ട്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാളെ കടമ്പനാട് കവലയില്‍ നിന്നും അടുത്തയാളെ ഇടയ്ക്കാട് വീട്ടില്‍ നിന്ന് മാതാവിന്റെ സമ്മതത്തോടെയുമാണ് പ്രതികള്‍ കൂട്ടിക്കൊണ്ടു പോയത്. ഇതിനാലാണ് ഏനാത്ത്, ശൂരനാട് പോലീസ് സ്‌റ്റേഷനുകളില്‍ രണ്ടു കേസ് രജിസ്റ്റര്‍ ചെയ്തത്.
കരുനാഗപ്പള്ളി ആലപ്പാട് ക്ലാപ്പന ഉദയപുരത്ത് വിഷ്ണു (20), ക്ലാപ്പന തെക്കുമുറിയില്‍ കരേലിമുക്ക് ഹരിശ്രീയില്‍ ഹരിലാല്‍ (20), ക്ലാപ്പന എമ്പട്ടാഴി തറയില്‍ പുരക്കല്‍ ശ്യാംരാജ് (20), ഓച്ചിറ പായിക്കഴി പുത്തന്‍പുരക്കല്‍ തെക്കേതില്‍ അരുണ്‍ (19) എന്നിവരാണ് കടമ്പനാട് സ്വദേശിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായത്.
ശൂരനാട് കുലശേഖരപുരം വള്ളിക്കാവ് രാജഭവനില്‍ രാജ്കുമാര്‍ (24), കുലശേഖരപുരം പുത്തന്‍തെരുവില്‍ പടിഞ്ഞാറ്റതില്‍ നസിം (18), കുലശേഖരപുരം പുളിതറയില്‍ രതീഷ് (29), വവ്വാക്കാവ് ഉദയപുരം വീട്ടില്‍ ശരത് (20) എന്നിവരാണ് ഇടയ്ക്കാട്ടുള്ള പെണ്‍കുട്ടിയെ ചതിയില്‍ വീഴ്ത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha