ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വലയിലാക്കി, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലോഡ്ജിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയ തമിഴ്നാട് സ്വദേശി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. കന്യാകുമാരി കുലശേഖരം സ്വദേശിയും റെയിൽവേയിലെ കരാർ ജീവനക്കാരനുമായ അഭിഷേകിനെ തൃശൂർ എരുമപ്പെട്ടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.പതിനേഴുകാരിയായ പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണ് വലയിലാക്കിയത്. തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തിയ പെൺകുട്ടിയെ സ്വകാര്യ ലോഡ്ജിൽ കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ കാണാതായത്. ബന്ധുക്കൾ എരുമപ്പെട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























