Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ഭാര്യയെ പലര്‍ക്ക് കാഴ്ചവെച്ച ഭര്‍ത്താവ്;കൊടിയ പീഡനത്തിനൊടുവില്‍ സത്യം പുറത്ത് ഭര്‍ത്താവ് അകത്ത്,പകയില്‍ യുവതിയുടെ ജീവനെടുത്തു,കേരളത്തില്‍ കപ്പിള്‍ മീറ്റ് സുലഭം,പരാതി കിട്ടിയിട്ടും അന്വേഷിക്കാതെ പോലീസ്

20 MAY 2023 08:43 PM IST
മലയാളി വാര്‍ത്ത

പങ്കാളികളെ പരസ്പരം ലൈംഗികബന്ധത്തിനായി കൈമാറ്റം ചെയ്യുന്നെന്ന വാര്‍ത്ത ഒന്നരവര്‍ഷം മുന്‍പ് സമൂഹം ഞെട്ടലോടെയാണ് കേട്ടത്. മറ്റുള്ളവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുവെന്ന് അന്ന് പരാതിപ്പെട്ട സ്ത്രീ അരുംകൊല ചെയ്യപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്തയും ഏറെ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രബുദ്ധ കേരളമാണ് കേട്ടോ സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കുന്ന സംസ്ഥാനം. അവിടെയാണ് ഇതൊക്കെ അരങ്ങേറുന്നത്. നിരവധി പേര്‍ക്കാണ് ഇയാള്‍ സ്വന്തം ഭാര്യയെ കാഴ്ച വെച്ചത്. തന്റെ ഇഷ്ടങ്ങള്‍ക്ക് നിന്ന് കൊടുക്കാത്തതിന്റെ പകയില്‍ സ്വന്തം മക്കളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയത്. മണര്‍കാട് മാലം കാഞ്ഞിരത്തുംമൂട്ടില്‍ ജൂബിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷിനോയെ വിഷംകഴിച്ച നിലയില്‍ ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ പ്രതിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

കേരളത്തിന് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവങ്ങളാണ് അന്ന് യുവതിയുടെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നത്. ഗോവയിലൊക്കെ സ്ഥിരം നടക്കുന്ന ഇത്തരം സംഭവം ഇങ്ങ് കേരളത്തിലും. അതിന്റ ഞെട്ടല്‍ കുറച്ചൊന്നുമായിരുന്നില്ല. ഭാര്യമാരെ പങ്കുവയ്ക്കുന്ന സംഘത്തില്‍പ്പെട്ട ഷിനോ, യുവതിയെ മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന കേസ് കോളിളക്കം ഉണ്ടാക്കിയിരുന്നു. ഇതും ഒരു റാക്കറ്റാണ്. മറ്റുള്ളവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് സഹികെട്ട യുവതി, ഒരു ബ്ലോഗറോടാണ് വിവരം ആദ്യം പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ ഈ സംഭാഷണം വന്നതോടെ യുവതിയുടെ ശബ്ദം സഹോദരന്‍ തിരിച്ചറിഞ്ഞു. സംശയംതോന്നിയ സഹോദരന്‍ യുവതിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനിലെത്തി ഇവര്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവടക്കം നാലുപേരെയാണ് ആദ്യം അറസ്റ്റുചെയ്തത്. ഒരാഴ്ചയ്ക്കകം നാലുപേര്‍കൂടി പിടിയിലായി. ബലാത്സംഗം ചെയ്തതിനും പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചതിനുമാണ് അന്ന് കേസെടുത്തത്.

രണ്ടുവര്‍ഷം മുന്‍പാണ് ഇവര്‍ കങ്ങഴയിലെ വാടകവീട്ടില്‍ താമസത്തിനെത്തിയത്. അയല്‍ക്കാരുമായി ബന്ധം ഇല്ലായിരുന്നു. ഇവരുടെ വീട്ടില്‍നിന്നും കണ്ടെടുത്ത ലാപ്‌ടോപ്പ്, പ്രതികളുടെ മൊബൈല്‍ഫോണ്‍ എന്നിവയില്‍നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്ന് ലഭിച്ചത്. കപ്പിള്‍മീറ്റ്, മീറ്റപ്പ് കേരള എന്നീ പേരുകളിലുള്ള വാട്‌സാപ്പ്, മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകളും കണ്ടെത്തി. സാമൂഹ്യമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയസംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സംസ്ഥാനതല അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ഇത് സ്ഥിരം സംഭവമായ് മാറിയിരിക്കുകയാണ് കേരളത്തില്‍. പല യുവതികളും പേടിച്ച് മിണ്ടാതിരിക്കുന്നതാണ്. അന്വേഷണം പാതിവഴിയില്‍ ഇട്ട് പോലീസ് പോയതോടെ ഇതിലെ കൂടുതല്‍ കണ്ണികളിലേക്ക് എത്തിയില്ല.

വെള്ളിയാഴ്ചയാണ് അരംകൊല നടന്നത്. മണര്‍കാട് മാലത്തെ യുവതിയുടെ വീട്ടിലായിരുന്നു സംഭവം. അച്ഛനും അമ്മയും സഹോദരങ്ങളും ജോലിക്കുപോയ സമയത്താണ് പ്രതി വീട്ടിലെത്തിയത്. ഭയന്ന് കുളിമുറിക്കുള്ളില്‍ കയറി കതകടച്ചെങ്കിലും യുവാവ് വാതില്‍ ചവിട്ടിത്തകര്‍ത്ത് കുളിമുറിക്കുള്ളിലിട്ട് യുവതിയെ വെട്ടുകയായിരുന്നെന്നാണ് പോലീസ് നിഗമനം. കുളിമുറിയില്‍വെച്ച് വെട്ടുകൊണ്ടെങ്കിലും രക്ഷപ്പെടാനായി പുറത്തേക്കോടിയ യുവതി വീടിന്റെ സിറ്റൗട്ടില്‍ വീണുപോയി. ഇതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവംകണ്ട് ഭയന്നുവിറച്ച കുട്ടികള്‍ അയല്‍വീട്ടിലെത്തി, അച്ഛന്‍ അമ്മയെ വെട്ടിക്കൊന്നെന്ന് അറിയിച്ചു. അയല്‍ക്കാര്‍ എത്തിയപ്പോള്‍ യുവതി സിറ്റൗട്ടില്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു, മണര്‍കാട് പോലീസ് എത്തി യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെള്ളിയാഴ്ച രാവിെല പ്രതി ഫോണില്‍വിളിച്ച് യുവതി വീട്ടിലുണ്ടോയെന്ന് തിരക്കിയിരുന്നു. കഴുത്തിലും തലയിലുമാണ് വെട്ടേറ്റത്. യുവതിയെ കൊല്ലുമെന്ന് പ്രതി നേരത്തെ വീട്ടുകാരോട് ഭീഷണിമുഴക്കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (3 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (4 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (4 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (5 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (7 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (7 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (7 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (7 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (7 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (8 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (8 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (8 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (8 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (8 hours ago)

Malayali Vartha Recommends