ഞായറാഴ്ചകളില് മെട്രോ സര്‍വീസ് 7.30 മുതല്‍

യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ഞായറാഴ്ചകളില് കൊച്ചി മെട്രോയില് 7.30 മുതൽ സർവീസ് ആരംഭിക്കും. ഈ ഞായറാഴ്ച മുതല്‍ പുതിയ സമയക്രമം ആരംഭിക്കും. മുന്പ് ഞായറാഴ്ചകളില്‍ എട്ട് മണിക്കായിരുന്നു മെട്രോയുടെ സര്‍വീസ് തുടങ്ങിയിരുന്നത്. ഓണ്‍ലൈന്‍ സര്‍വേ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. സര്വേയില് 83 ശതമാനം പേര്‍ സര്‍വ്വീസ് സമയം നീട്ടണമെന്ന് അഭിപ്രായപ്പെട്ടു.
മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില് മുമ്ബത്തേക്കാള് വലിയ വര്ധനവാണ് ഇപ്പോള് ഉണ്ടായിട്ടുള്ളത്. ഈ മാസം ഒന്‍പത് ദിവസം ഒരുലക്ഷത്തിലധികം പേര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തുവെന്നും റെയില് അധികൃതര് പറഞ്ഞു. മെട്രോയെ കൂടുതല് ജനകീയമാക്കാമുള്ള നടപടികളുടെ കുടെ ഭാഗമാണ് സമയം നീട്ടുന്നതുള്പ്പെടെയുള്ള നടപടികള്. കൂടാതെ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഓഫറുകളും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്.
900 രൂപയ്ക്ക് ഒരു മാസം മുഴുവന്‍ പരിധികളില്ലാതെ യാത്ര ചെയ്യാന്‍ വിദ്യ-30 കാര്‍ഡും 450 രൂപയ്ക്ക് ഒരു മാസത്തേക്ക് മൈബൈക്കിന്റെ സൈക്കിളും കോമ്ബോ ഓഫറായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ ഈ മാസം 23ന് നടക്കുന്ന ക്യാപെയ്നില്‍ രജിസ്റ്റര്‍ ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം സ്വന്തമാക്കാം.
https://www.facebook.com/Malayalivartha
























