കെ.എസ്.ആർ.റ്റി.സി. ഡ്രൈവർ വിഭാഗം ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം - കരട് പട്ടിക പ്രസിദ്ധീകരിച്ചു

കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർ വിഭാഗം ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം നടത്തുന്നതിന്റെ ഭാഗമായി ജീവനക്കാർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചും നിലവിലെ മാനദണ്ഡങ്ങൾക്ക് വിധേയമായും സ്ഥലമാറ്റ പട്ടിക പ്രസിദ്ധീകരിച്ചു. 4502 പേരുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
യൂണിറ്റ് തലത്തിൽ പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ നിയമാനുസരണം ആക്ഷേപം ഉണ്ടാകുന്നപക്ഷം ബന്ധപ്പെട്ട ജീവനക്കാർക്ക് ജില്ലാ അധികാരി മുമ്പാകെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബന്ധപ്പെട്ട ജില്ലാ അധികാരി, ക്ലസ്റ്റർ ഓഫീസർ, ജില്ലാ ഓഫീസിലെ സീനിയർ സൂപ്രണ്ട് എന്നിവർ ചേർന്ന കമ്മിറ്റി 24-5-2023-ന് വൈകുന്നേരം 17:00 മണിയ്ക്കകം ലഭ്യമാകുന്ന അപേക്ഷകൾ പരിശോധിക്കണം കൂടാതെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ പരിശോധിച്ച് ലിസ്റ്റിൽ പേരുകൾ റോളിൽ ഉണ്ട് എന്നും ക്രമപ്രകാരമാണ് എന്നും ഉറപ്പാക്കി നിയമാനുസരണം നടപടി സ്വീകരിച്ച് 29/05/2023 നകം ചീഫ് ഓഫിസിൽ അറിയിക്കണം. ഇതിന്റെ വെളിച്ചത്തിൽ പരാതികൾ പരിഹരിച്ച് അന്തിമ ലിസ്റ്റ് ഉത്തരവായി ഇറക്കുന്നതാണ്.
https://www.facebook.com/Malayalivartha
























