Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

വികസനത്തിന്റെ അടിത്തറ സൃഷ്ടിക്കപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെ: വി.മുരളീധരൻ

20 MAY 2023 10:49 PM IST
മലയാളി വാര്‍ത്ത

എല്ലാ രാജ്യങ്ങളുടെയും വികസനത്തിന്റെ അടിത്തറയെന്നത് വിദ്യാഭ്യാസമാണെന്നും അതു കൊണ്ടു തന്നെ വിദ്യാഭ്യാസമേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ഇന്ത്യ നൽകുന്നതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതികളിലൊന്നായ സിവിൽ 20 യുടെ (സി 20) എജ്യുക്കേഷൻ & ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സമ്മേളനം ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാജ്യത്തിന്റെ സമഗ്രവികസനത്തിന്റെ കാര്യത്തിൽ വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ഏറെ പ്രധാന്യമർഹിക്കുന്നുണ്ടന്നും നൈപുണ്യ വികസനത്തിനായി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.

 വിദ്യാർത്ഥികളിൽ പടർന്നു പിടിക്കുന്ന ലഹരിയുടെ ഉപയോഗവും ഇന്റർനെറ്റിന്റെ ദുരുപയോഗവും കാരണവും സങ്കുചിതമായ ഒരു പരിതസ്ഥിതിയാണ് ഇന്നുള്ളതെന്നും നമ്മൾ വിചാരിച്ചാൽ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ സാധിക്കുമെന്നും സമ്മേളനത്തിൽ നൽകിയ സന്ദേശത്തിൽ സി 20 അധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. മാനവരാശി പല വിധ പ്രതിസന്ധികൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ തിരിച്ചറിവും തിരുത്താനുള്ള മനസ്സുമാണ് മനുഷ്യന് ഉണ്ടാകേണ്ടതെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. മനുഷ്യജീവിതത്തെപ്പറ്റിയുള്ള ഒരുൾക്കാഴ്ച വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ പ്രാപ്തമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് നമുക്ക് വേണ്ടതെന്ന് ചടങ്ങിൽ സംസാരിച്ച സി 20 ട്രോയ്ക മെമ്പറും മാതാ അമൃതാനനമയീ മഠം വൈസ് ചെയർമാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. വീഡിയോ ഗെയിം പോലെയുള്ള ഭ്രമങ്ങളിൽ മാത്രമൊതുങ്ങാതെ ഡിജിറ്റൽ സൗകര്യങ്ങളെ വിദ്യാർത്ഥികൾക്ക് ഏതെല്ലാം തരത്തിൽ വിജയകരമായി വിനിയോഗിക്കാം എന്നതിനെപ്പറ്റി നമ്മൾ ചിന്തിക്കേണ്ടതാണെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി കൂട്ടിച്ചേർത്തു.

ശശി തരൂർ എം.പി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ബ്രസീലിലെ മുൻ വിദ്യാഭ്യാസ സഹമന്ത്രി ഡോ.ലൂയിസ് ക്ലോഡിയോ കോസ്റ്റ, മൗറീഷ്യസിലെ മുൻ വിദ്യാഭ്യാസ മന്ത്രി അറുമുഖം പരശുരാമൻ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. തുടർന്ന് വിദ്യാഭ്യാസവും നൈപുണ്യവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടന്ന  ചർച്ചകൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ നേതൃത്വം നൽകി. 

വൈകീട്ട് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള തഞ്ചാവൂർ സൗത്ത്‌സോൺ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. വിദ്യാഭ്യാസവും മാനസികാരോഗ്യവും, ഡിജിറ്റൽ വിദ്യാഭ്യാസവും   നൈപുണ്യവികസനവും, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്. സമാപനസമ്മേളനം ഞായറാഴ്ച വൈകീട്ട് 3 ന്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (8 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (39 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (54 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (2 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (3 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (3 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (3 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (4 hours ago)

Malayali Vartha Recommends