ആ ഉറപ്പ് ഏറെ വലുത്... റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി; സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി മോദി; അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും, യു കെ പ്രധാനമന്ത്രി ഋഷി സുനകിനെയും ആശ്ലേഷിച്ച് പ്രധാനമന്ത്രി

വളരെ വേഗം യുക്രെയ്‌നെ തോല്‍പ്പിക്കാമെന്ന് കരുതിയ റഷ്യയ്ക്ക് തെറ്റി. മാസങ്ങള്‍ കഴിഞ്ഞിട്ടും യുക്രെയ്‌നെ ഒന്നും ചെയ്യാനായില്ല. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍. റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
റഷ്യന്‍ അധിനിവേശത്തിന് ശേഷം ആദ്യമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിയുടെ ഉറപ്പ്. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും, യു കെ പ്രധാനമന്ത്രി ഋഷി സുനകിനെയും ആശ്ലേഷിച്ച് പ്രധാനമന്ത്രി സൗഹൃദം പങ്കിട്ടു. ഹിരോഷിമയില്‍ പുരോഗമിക്കുന്ന ജി 7 ഉച്ചകോടിക്കിടെയാണ് മോദി-സെലന്‍സ്‌കി കൂടിക്കാഴ്ച നടന്നത്.
യുക്രെയന്‍ യുദ്ധമെന്നത് കേവലം സമ്പദ് വ്യവസ്ഥയുടെയും, രാഷ്ട്രീയത്തിന്റെയും പ്രശ്‌നമായി മാത്രം കാണാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വലിയ മനുഷ്യത്വപ്രശ്‌നമാണ്. യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെലുണ്ടാകുമെന്ന ഉറപ്പ് മോദി സെലന്‍സ്‌കിക്ക് നല്‍കി. പ്രകോപനമില്ലാതെയാണ് റഷ്യ യുക്രെയനില്‍ അധിനിവേശം നടത്തിയതെന്ന് ജി 7 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അപലപിച്ചു. റഷ്യയുടെ നടപടി നിയമവിരുദ്ധവും നീതികരിക്കാനാവാത്തതാണെന്നും രാജ്യങ്ങള്‍ കുറ്റപ്പെടുത്തി.
റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് സെലന്‍സ്‌കി ഫോണിലൂടെ പിന്തുണ തേടിയിരുന്നു. പിന്നാലെയാണ് നേരിട്ടുള്ള ചര്‍ച്ച നടന്നത്. റഷ്യയെ വിമര്‍ശിക്കാതെ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് നേരത്തെ വിമര്‍ശന വിധേയമായിരുന്നു. അതേ സമയം കാലാവസ്ഥ വ്യതിയാനം., ഭക്ഷ്യസുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തും. യുഎസ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് അടുത്തമാസം മോദി അമേരിക്ക സന്ദര്‍ശിക്കുന്നുമുണ്ട്. ജി ഏഴ് ഉച്ചകോടിക്കിടെ ജോ ബൈഡനേയും, ഋശി സുനകിനെയും മോദി ആശ്ലേഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അതേസമയം സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിന് ജപ്പാനിലെ ഹിരോഷിമയില്‍ എത്തിയ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിക്ക് ഉജ്ജ്വല സ്വീകരണം. സെലന്‍സ്‌കിയെ ആലിംഗനം ചെയ്ത് എതിരേറ്റ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. 'നിങ്ങള്‍ അത് നേടി' എന്ന വാക്കുകളോടെയാണ് സുനക് അദ്ദേഹത്തെ സ്വീകരിച്ചത്. വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ സെലന്‍സ്‌കി ട്വിറ്ററില്‍ കുറിച്ചു; 'സമാധാനം സമീപത്തായിരിക്കും'.
ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോകനേതാക്കളുമായി സെലന്‍സ്‌കി നടത്തുന്ന കൂടിക്കാഴ്ച ഏറെ നിര്‍ണായകമായിരിക്കും. അവസാന നിമിഷം വരെ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് അറുതിവരുത്തിയാണ് ഫ്രഞ്ച് വിമാനത്തില്‍ സെലന്‍സ്‌കി ഹിരോഷിമയില്‍ എത്തിയത്. സെലന്‍സ്‌കിയുടെ സന്ദര്‍ശന വാര്‍ത്ത പുറത്തുവന്നതുമുതല്‍ ജി 7 ഉച്ചകോടിയുടെ ശ്രദ്ധാകേന്ദ്രവും അദ്ദേഹമായി മാറി.
എഫ് -16 ഉള്‍പ്പെടെ യുദ്ധവിമാനങ്ങള്‍ യുക്രെയ്‌ന് നല്‍കാന്‍ സഖ്യരാജ്യങ്ങള്‍ക്ക് അമേരിക്ക അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സെലന്‍സ്‌കി ജപ്പാനില്‍ എത്തിയത്. റഷ്യക്കെതിരെയുള്ള പോരാട്ടത്തില്‍ യുക്രെയ്‌ന് കൂടുതല്‍ കരുത്ത് നല്‍കുന്നതാണ് യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള തീരുമാനം. അതേസമയം, പാശ്ചാത്യരാജ്യങ്ങള്‍ യുക്രെയ്ന് എഫ് -16 ജെറ്റുകള്‍ നല്‍കിയാല്‍ വലിയ അപകടസാധ്യത നേരിടേണ്ടിവരുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി.
അതേസമയം സമാധാനശ്രമങ്ങളില്‍ പങ്കാളിയാകാന്‍ സെലെന്‍സ്‌കി ഇന്ത്യയെ ക്ഷണിച്ചു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനു ശേഷം ആദ്യമായാണ് മോദിയും സെലെന്‍സ്‌കിയും കൂടിക്കാഴ്ച നടത്തുന്നത്. നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കം പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാടും മോദി ആവര്‍ത്തിച്ചു. യുക്രെയ്‌നിനുള്ള മാനുഷിക സഹായങ്ങള്‍ തുടരും. ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സഹായിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു.
ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, വിയറ്റ്‌നാം പ്രസിഡന്റ് ഫാം മിന്‍ ചിന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോള്‍ എന്നിവരുമായി മോദി ചര്‍ച്ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഇന്തൊനീഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
"
https://www.facebook.com/Malayalivartha
























