Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ബല്‍റാമിന് കൂട്ടത്തല്ല്... പ്രതിപക്ഷ ഐക്യ നീക്കങ്ങളെയും യെച്ചൂരിയെയും അപഹസിച്ച് ബല്‍റാം; വിമര്‍ശനത്തെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചു; ബല്‍റാമിനെതിരെ ജലീല്‍; ഭാഗ്യത്തിന് ഒരു തുള്ളി കുടിച്ചില്ല, കുടിച്ചിരുന്നെങ്കില്‍ എന്റെ തൊലിക്കട്ടിയും അളന്നേനെ

21 MAY 2023 08:37 AM IST
മലയാളി വാര്‍ത്ത

കര്‍ണാടകയിലെ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞയ്ക്ക് പിണറായി വിജയനെ വിളിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. ഇനി വിളിച്ച് പിണറായി പോയിരുന്നെങ്കില്‍ മറ്റൊരു വിവാദമായേനെ. വിളിച്ച കോണ്‍ഗ്രസുകാര്‍ തന്നെ നാണം കെടുത്തിയേനെ. അതാണിപ്പോള്‍ ഉണ്ടായത്.

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്തിന് പിന്നാലെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. പ്രതിപക്ഷ ഐക്യത്തിലൂടെ കേന്ദ്രത്തിനെതിരെ മുന്നേറാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഇതിനെ അപഹസിക്കുന്ന വണ്ണം ബല്‍റാം പോസ്റ്റിട്ടത്. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തു.

സിദ്ധരാമയ്യയുമായും ഡി കെ ശിവകുമാറുമായും കൈകോര്‍ത്തു നില്‍ക്കുന്ന സീതാറാം യെച്ചൂരിയുടെ ചിത്രം പങ്കുവെച്ചായിരുന്നു വിടി ബല്‍റാമിന്റെ ആക്ഷേപം. തുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

'ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി' എന്നായിരുന്നു ചിത്രത്തിന് വിടി ബല്‍റാം നല്‍കിയ ക്യാപ്ഷന്‍. വിമര്‍ശനം കടുത്തതോടെ വി ടി പോസ്റ്റ് നീക്കം ചെയ്തു. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് പോസ്റ്റ് പിന്‍വലിച്ചതെന്നായിരുന്നു വി.ടി ബല്‍റാമിന്റെ വിശദീകരണം. ഈ പോസ്റ്റിന് താഴെയും വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കര്‍ണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിന്‍വലിക്കുകയാണ്. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. ദേശീയ രാഷ്ട്രീയത്തില്‍ മതേതര ചേരിക്ക് നേതൃത്വം നല്‍കുന്നതില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാന്‍ ഇക്കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍പ്പോലും കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സിപിഎമ്മിന്റെ നേതൃത്വത്തിന് തുടര്‍ന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സിപിഎം നേതൃത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ.

അതേസമയം കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് എംഎല്‍എ കെ ടി ജലീല്‍. ഇനിമേലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്തെങ്കിലും ചടങ്ങിന് ക്ഷണിക്കുന്നത് മര്യാദയുടെ ഭാഗമാണെന്ന് ക്ഷണിതാക്കള്‍ കരുതണമെന്നും എങ്ങാനും സൗഹൃദത്തിന്റെ പേരില്‍ ചടങ്ങില്‍ പങ്കെടുത്താല്‍ തൊലിക്കട്ടി അളന്ന് തിട്ടപ്പെടുത്താന്‍ കെ.പി.സി.സി ഭാരവാഹിയുടെ നേതൃത്വത്തില്‍ അവിടെ ഒരുസംഘമുണ്ടാകുമെന്നും ജലീല്‍ വിമര്‍ശിച്ചു.

ഈ നേതാവിന്റെ മാതാവ് മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ആരും ക്ഷണിക്കാതെ ഞാനും അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. വരുന്നവര്‍ക്ക് ദാഹജലം അവിടെ കരുതിയിരുന്നു. ഭാഗ്യത്തിന് ഒരു തുള്ളി കുടിച്ചില്ല. കുടിച്ചിരുന്നെങ്കില്‍ എന്റെ തൊലിക്കട്ടിയും ടിയാന്‍ അളന്നേനെയെന്നും ജലീല്‍ പരിഹസിച്ചു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍

കോണ്‍ഗ്രസ് മഹത്തായ പാരമ്പര്യമുള്ള പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയുടെ പുത്തന്‍കൂറ്റുകാരായ സംസ്ഥാന നേതാക്കള്‍ സംഘടനയുടെ വാര്‍ഡ് പ്രസിഡണ്ടാകാന്‍ പോലും യോഗ്യതയില്ലാത്തവരാണെന്ന് പറയേണ്ടി വന്നതില്‍ ദു:ഖമുണ്ട്.

ഇനിമേലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്തെങ്കിലും ചടങ്ങിന് ക്ഷണിക്കുന്നത് മര്യാദയുടെ ഭാഗമാണെന്ന് ക്ഷണിതാക്കള്‍ കരുതണം. എങ്ങാനും സൗഹൃദത്തിന്റെ പേരില്‍ ചടങ്ങില്‍ പങ്കെടുത്താല്‍ തൊലിക്കട്ടി അളന്ന് തിട്ടപ്പെടുത്താന്‍ കെ.പി.സി.സി ഭാരവാഹിയുടെ നേതൃത്വത്തില്‍ അവിടെ ഒരുസംഘമുണ്ടാകും.

ഈ നേതാവിന്റെ മാതാവ് മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ആരും ക്ഷണിക്കാതെ ഞാനും അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. വരുന്നവര്‍ക്ക് ദാഹജലം അവിടെ കരുതിയിരുന്നു. ഭാഗ്യത്തിന് ഒരു തുള്ളി കുടിച്ചില്ല. കുടിച്ചിരുന്നെങ്കില്‍ എന്റെ 'തൊലിക്കട്ടി'യും ടിയാന്‍ അളന്നേനെ.
മേലില്‍ കോണ്‍ഗ്രസ്സുകാര്‍ എന്തെങ്കിലും പരിപാടിക്ക് ക്ഷണിച്ചാല്‍ നൂറുവട്ടം ആലോചിച്ചേ പോകാവൂ. വെറുതെ തൊലിക്കട്ടി അളക്കാന്‍ അവസരമുണ്ടാക്കി കൊടുക്കേണ്ടല്ലോ?

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (2 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (2 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (3 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (4 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (6 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (6 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (6 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (6 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (6 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (6 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (6 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (7 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (7 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (7 hours ago)

Malayali Vartha Recommends