സന്നിധാനത്തേക്ക് ചരക്ക് നീക്കം സുഗമമാക്കാനായി നിര്‍മ്മിക്കുന്ന ശബരിമല റോപ് വേയ്ക്ക് ഭൂമി വിട്ടുകിട്ടാനുള്ള തടസങ്ങള്‍ ഒഴിവായി... അടുത്തമാസം കല്ലിടാന്‍ ഒരുങ്ങി ദേവസ്വം ബോര്‍ഡ്, പമ്പ കെ.എസ്.ഇ.ബി മുതല്‍ സന്നിധാനം പൊലീസ് ബാരക്ക് വരെയാണ് റോപ് വേ

സന്നിധാനത്തേക്ക് ചരക്ക് നീക്കം സുഗമമാക്കാനായി നിര്‍മ്മിക്കുന്ന ശബരിമല റോപ് വേയ്ക്ക് ഭൂമി വിട്ടുകിട്ടാനുള്ള തടസങ്ങള്‍ ഒഴിവായി... അടുത്തമാസം കല്ലിടാന്‍ ഒരുങ്ങി ദേവസ്വം ബോര്‍ഡ്
കരാര്‍ ഏറ്റെടുത്ത കൊല്‍ക്കത്ത കമ്പനിയായ ദാമോധര്‍ കേബിള്‍ കാര്‍ കണ്‍സ്ട്രക്ഷന്‍സ് അധികൃതരുമായി ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ ഇന്നലെ ചര്‍ച്ച നടത്തി.
വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിദഗ്ദ്ധ സംഘം ഈ മാസം പമ്പയിലെത്തും. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും. പമ്പ കെ.എസ്.ഇ.ബി മുതല്‍ സന്നിധാനം പൊലീസ് ബാരക്ക് വരെയാണ് റോപ് വേ. കടന്നു പോകുന്ന വനഭാഗത്ത് കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മ്മിക്കേണ്ട സ്ഥലങ്ങളിലെ മരങ്ങള്‍ മാത്രം മുറിച്ച് നീക്കാനാണ് വനംവകുപ്പമായി ഉണ്ടാക്കിയിട്ടുളള ധാരണ.
റോപ് വലിക്കുന്നത് മറ്റു മരങ്ങള്‍ക്ക് മുകളിലൂടെയാകും. പദ്ധതിക്കായി ഏറ്റെടുക്കുന്ന പത്ത് ഏക്കര്‍ സ്ഥലത്തിന് പകരം ചിന്നക്കനാലില്‍ ദേവസ്വം ബോര്‍ഡിന്റെ പത്ത് ഏക്കര്‍ വനംവകുപ്പിന് കൈമാറാനുള്ള രേഖകള്‍ തയ്യാറായി. കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മ്മിക്കുന്നതിനെയാണ് വനം വകുപ്പ് പ്രധാനമായും എതിര്‍ത്തിരുന്നത്. ഹിമാചല്‍ പ്രദേശില്‍ വനത്തിലൂടെ റോപ് വേ നിര്‍മ്മിക്കുന്നതിലുള്ള തടസവാദം സുപ്രീംകോടതി തള്ളിയത് ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി.
ശബരിമല പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരത്തേ അനുമതി നല്‍കിയിരുന്നു. നിര്‍മ്മാണം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ധാരണ.
"
https://www.facebook.com/Malayalivartha
























