മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളില്‍ രണ്ടു പേര്‍ ഒഴുക്കില്‍ പെട്ട് മരിച്ചു..

മാവേലിക്കര വെട്ടിയാര്‍ ക്ഷേത്രത്തിന് സമീപം അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികളില്‍ രണ്ടു പേര്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. ഒരാള്‍ നീന്തി രക്ഷപ്പെട്ടു.
തഴക്കര പഞ്ചായത്ത് 10 വാര്‍ഡില്‍ തറാല്‍ തെക്കതില്‍ ഉദയന്‍, ബീനാ ദമ്പതികളുടെ മകന്‍ അഭിമന്യു (14) തറാല്‍ വടക്കേതില്‍ സുനില്‍, ദീപ്തി ദമ്പതികളുടെ മകന്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്.
ഇതില്‍ അഭിമന്യു എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്ധ്യാര്‍ത്ഥിയാണ്. ആദര്‍ശ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമാണ്. ഇരുവരുടെയും മൃതദേഹം ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha
























