Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ഇനി പിന്നോട്ടില്ല... എന്‍ഐഎ രാജ്യവ്യാപകമായി രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളിലെ പിടികിട്ടാപ്പുള്ളികളായ ആറു മലയാളികളെ കണ്ടെത്താന്‍ നിര്‍ണായക നീക്കം; സഹായിച്ചാല്‍ 26 ലക്ഷം രൂപ പാരിതോഷികം

21 MAY 2023 09:36 AM IST
മലയാളി വാര്‍ത്ത

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്(പിഎഫ്‌ഐ) പ്രവര്‍ത്തകരെ കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഊര്‍ജിത ശ്രമം ആരംഭിച്ചു. എന്‍ഐഎ രാജ്യവ്യാപകമായി രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളിലെ അതായത് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം അനുസരിച്ച് പിടികിട്ടാപ്പുള്ളികളായ ആറു മലയാളികളെ കണ്ടെത്താന്‍ 26 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ എറണാകുളം മുപ്പത്തടം സ്വദേശി വി.എ.അബ്ദുല്‍ വഹാബ്(36) അഞ്ച് ലക്ഷം രൂപ, പാലക്കാട് മേലെപട്ടാമ്പി മുഹമ്മദ് മന്‍സൂര്‍(41) മൂന്നു ലക്ഷം രൂപ, പട്ടാമ്പി സ്വദേശി കെ.അബ്ദുല്‍ റഷീദ് (32) അഞ്ചു ലക്ഷം രൂപ, പാലക്കാട് ഒറ്റപ്പാലം കെ.പി.മുഹമ്മദാലി (42) മൂന്നു ലക്ഷം രൂപ, പാലക്കാട് കൂറ്റനാട് ഷാഹുല്‍ ഹമീദ് (54) മൂന്നു ലക്ഷം രൂപ എന്നിങ്ങനെയാണ് പാരിതോഷികം. ഇവര്‍ക്കൊപ്പം പേരും വിലാസവും തിരിച്ചറിയാന്‍ കഴിയാത്ത ഒരു പ്രതിയുടെ മങ്ങിയ ചിത്രം പതിച്ച തിരച്ചില്‍ നോട്ടിസും എന്‍ഐഎ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയാണ് പാരിതോഷികം. എറണാകുളം ഗിരിനഗറിലുള്ള എന്‍ഐഎ ഓഫിസിലെ ഇ മെയില്‍ ഐഡിയും ഫോണ്‍ നമ്പറുകളും തിരച്ചില്‍ നോട്ടിസില്‍ നല്‍കിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ സെപ്റ്റംബര്‍ അവസാനമാണ് ഉത്തരവിറക്കിയത്. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയില്‍ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചു. റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരളഎന്നീ സംഘടനകളെയാണ് നിരോധിച്ചത്. ഈ സംഘടനകള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമം ലംഘിച്ച് ഈ സംഘടനകളില്‍ പ്രവര്‍ത്തിച്ചാല്‍ 2 വര്‍ഷം വരെ തടവും ലഭിക്കാം.

രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ടിന് ഉള്ളതെന്ന് നിരോധന ഉത്തരവില്‍ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കുന്നു.

പിഎഫ്‌ഐക്ക് വിദേശ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇത്തരം അന്താരാഷ്രട തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നുവെന്നും ഉത്തരവില്‍ പറയുന്നു. രാജ്യവ്യാപകമായി അക്രമപ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും നടത്തിയതായും നിരോധനത്തിന് കാരണമായി പറയുന്നു.

ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ സര്‍ക്കാരുകളാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. നിരോധനത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. യുഎപിഎ നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

അതേസമയം പോപ്പുലര്‍ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം യു.എ.പി.എ ട്രൈബ്യൂണല്‍ ശരിവെച്ചു. ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ അധ്യക്ഷനായ യു.എ.പി.എ ട്രൈബ്യൂണലാണ് നിരോധനം ശരിവെച്ചത്.

യു.എ.പി.എ നിയമപ്രകാരം ഏതെങ്കിലും സംഘടനയെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട നടപടി ട്രൈബ്യൂണല്‍ ശരിവെക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം കണക്കിലെടുത്ത തെളിവുകളും രേഖകളും പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണലിന്റെ നടപടി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (2 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (3 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (3 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (4 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (6 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (6 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (6 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (6 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (6 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (7 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (7 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (7 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (7 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (7 hours ago)

Malayali Vartha Recommends