Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ഞെട്ടലോടെ കേരളം... പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരി ജൂബി ജേക്കബ് വെട്ടേറ്റു മരിച്ച കേസില്‍ ഭര്‍ത്താവ് ഷിനോ മാത്യുവിനെ പൊലീസ് ചോദ്യം ചെയ്യും; ഷിനോ കുറ്റം സമ്മതിക്കുന്നതോടെ അറസ്റ്റ് രേഖപ്പെടുത്താന്‍ നീക്കം

21 MAY 2023 08:51 AM IST
മലയാളി വാര്‍ത്ത

കേരളം ഏറെ ഞെട്ടലോടെ കേട്ടതാണ് പങ്കാളിയെ കൈമാറിയ കേസ്. ആരും പരാതി നല്‍കാതിരുന്നപ്പോള്‍ രംഗത്തെത്തി പരാതി നല്‍കിയ ഭാര്യയെ വെട്ടി കൊലപ്പെടുത്തി. അതേസമയം പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരി മാലം കാഞ്ഞിരത്തുംമൂട്ടില്‍ ജൂബി ജേക്കബ് വെട്ടേറ്റു മരിച്ച കേസില്‍ ഭര്‍ത്താവ് ഷിനോ മാത്യുവിനെ പൊലീസ് ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിലുള്ള ഷിനോ കുറ്റം സമ്മതിക്കുന്നതോടെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം.

വിഷം കഴിച്ചു എന്നറിയിച്ച് ഷിനോ കഴിഞ്ഞ ദിവസം രാത്രിയാണ് ചങ്ങനാശേരിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അതേസമയം, ജൂബി ജേക്കബിന്റെ സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്തി. പങ്കാളിയെ കൈമാറിയ കേസില്‍ പരാതിക്കാരിയായ യുവതി വെട്ടേറ്റു മരിച്ചതോടെ പൊലീസില്‍ പരാതി നല്‍കുന്നവരുടെ സുരക്ഷിതത്വം സംബന്ധിച്ച ചോദ്യങ്ങള്‍ കൂടി ഉയരുന്നതോടെ അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്.


ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഉറപ്പാക്കി അന്വേഷണം തുടരുകയാണ്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ളതും അന്വേഷിക്കും.

വിഷം കഴിച്ചു എന്നറിയിച്ച് പ്രതി ഇന്നലെ രാത്രിയാണ് ചങ്ങനാശേരിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. സ്ഥിതി ഗുരുതരമല്ലാത്തതിനാല്‍ പ്രതി വിഷം കഴിച്ചോ എന്ന കാര്യത്തിലും പൊലീസിനു സംശയമുണ്ട്. നിലവില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുന്നതിനാല്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍ തന്നെയാണ്. പ്രതിയുടെ മൊബൈല്‍ ഫോണും യുവതി ആക്രമിക്കപ്പെട്ട ബാത്‌റൂമില്‍ നിന്ന് കണ്ടെടുത്ത യുവതിയുടെ ഫോണും പൊലീസ് പരിശോധിച്ച് വരികയാണ്.

വെട്ടി പരുക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച ആയുധം ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് പ്രതിയെന്നാണ് പൊലീസിന്റെ അനുമാനം. പങ്കാളിയെ കൈമാറിയ കേസില്‍ ഉള്‍പ്പെട്ട ആളുകളുടെ സഹായവും കുറ്റകൃത്യത്തിന് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും.

കോട്ടയത്തെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരി കൊല്ലപ്പെട്ടതിന് പിന്നാലെ കൊലപാതകത്തില്‍ പോലീസ് തിരയുന്ന ഭര്‍ത്താവിനെ വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇയാളെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരുന്നു.

സംസ്ഥാനത്ത് ഏറെ വിവാദമായ പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ ഏക പരാതിക്കാരിയായ യുവതിയെ വെട്ടേറ്റ നിലയില്‍ വീട്ടുമുറ്റത്താണ് കണ്ടെത്തിയത്. പങ്കാളി കൈമാറ്റ കേസില്‍ 2022 ജനുവരി മാസത്തിലാണ് യുവതിയുടെ ഭര്‍ത്താവടക്കം പൊലീസ് പിടിയിലായത്.

രക്തത്തില്‍ കുളിച്ച് വീട്ടുമുറ്റത്ത് കമിഴ്ന്നുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ മണര്‍കാട് സ്വദേശിനിയായ 26കാരിയെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പങ്കാളിയെ കൈമാറ്റം ചെയ്ത കേസില്‍ പ്രതിയായ യുവതിയുടെ ഭര്‍ത്താവ് ഷിനോ മാത്യുവാണ് ആക്രമണത്തിന് പിന്നിലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. പിന്നാലെയാണ് ഷിനോയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവസമയത്ത് യുവതിയുടെ പിതാവും സഹോദരനും ജോലിക്ക് പോയിരുന്നു. മക്കള്‍ കളിക്കാന്‍ പോയിരുന്നു. ഇവര്‍ മടങ്ങിവന്നപ്പോഴാണ് യുവതിയെ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടത്. യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഭര്‍ത്താവടക്കം ഏഴുപേരെ പങ്കാളിയെ കൈമാറ്റം ചെയ്ത സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ വലിയ സംഘത്തെക്കുറിച്ചുള്ള വിവരമാണ് പൊലീസിന് ലഭിച്ചത്.

മെസഞ്ചര്‍, ടെലിഗ്രാമടക്കം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കാളിയെ കൈമാറി കടുത്ത ലൈംഗിക ചൂഷണത്തിനിരയാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കപ്പിള്‍ മീറ്റപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു ഭാര്യമാരെ സംഘാംഗങ്ങള്‍ കൈമാറിയിരുന്നത്. ഒന്‍പത് പേര്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് യുവതിയെ വിധേയയാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (2 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (3 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (3 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (4 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (6 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (6 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (6 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (6 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (6 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (6 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (7 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (7 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (7 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (7 hours ago)

Malayali Vartha Recommends