ഭാഗ്യദേവത കടാക്ഷിച്ചത് അപ്രതീക്ഷിതമായി.... വിളിച്ചു പറഞ്ഞ് മാറ്റി വച്ച ലോട്ടറി ടിക്കറ്റിന് 70 ലക്ഷം ...

ഭാഗ്യദേവത കടാക്ഷിച്ചത് അപ്രതീക്ഷിതമായി.... വിളിച്ചു പറഞ്ഞ് മാറ്റി വച്ച ലോട്ടറി ടിക്കറ്റിന് 70 ലക്ഷം സമ്മാനമടിച്ചു. 40 രൂപയുടെ ലോട്ടറി ടിക്കറ്റ് ഫോണിലൂടെ കടം പറഞ്ഞു വാങ്ങിയ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് 70 ലക്ഷം രൂപ സമ്മാനം.
കേരള ലോട്ടറി നിര്‍മല്‍ (എന്‍പി 205122) എന്ന ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ബുള്ളറ്റ് ടാങ്കര്‍ ഡ്രൈവറായ തെങ്കാശി സ്വദേശി ചിന്ന ദുരൈയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ആഴ്ചയില്‍ 5 ദിവസവും കരിമുകളില്‍ നിന്നു ലോട്ടറി എടുക്കാറ് പതിവാണ്. അങ്ങനെ ചിന്ന ദുരൈ വെള്ളിയാഴ്ച രാവിലെ ലോട്ടറി വില്‍പനക്കാരന്‍ ഷിജുവിനെ വിളിച്ച് ടിക്കറ്റുകള്‍ ഏതൊക്കെ ഉണ്ടെന്നു ചോദിച്ചു. 5122 അവസാനിക്കുന്ന 4 ടിക്കറ്റുകളും കൂടാതെ 8 ടിക്കറ്റുമെടുത്തു. വൈകുന്നേരം ഫലം വന്നയുടന്‍ സമ്മാന വിവരം ഫോണില്‍ വിളിച്ചു അറിയിച്ചു.
ജോലി കഴിഞ്ഞ് രാത്രി 9ന് എത്തിയ ചിന്ന ദുരൈയ്ക്ക് ലോറി പാര്‍ക്കിങ് സ്ഥലമായ അമ്പലമുകളില്‍ എത്തി കരിമുകള്‍ കാവിലമ്മ ലക്കി സെന്റര്‍ ഉടമ ധനേഷ് ചന്ദ്രനും വില്‍പനക്കാരന്‍ മോറയ്ക്കാല പള്ളിമോളത്ത് പി.വി.ഷിജുവും ചേര്‍ന്നു സമ്മാനാര്‍ഹമായ ടിക്കറ്റ് കൈമാറി.
ലോട്ടറിയുടെ തുകയായ 40 രൂപയും കൈപ്പറ്റി. സമ്മാനം ലഭിച്ച കാര്യം മറച്ചു വയ്ക്കാതെ ഉടന്‍ തന്നെ ചിന്ന ദുരൈയ്ക്ക് ടിക്കറ്റ് കൈമാറിയ ഇരുവര്‍ക്കും അഭിനന്ദന പ്രവാഹം.
https://www.facebook.com/Malayalivartha
























