എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തിലുണ്ടായ വിവാദങ്ങള്‍ അനാവശ്യമെന്ന് വനം മന്ത്രി

എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തിലുണ്ടായ വിവാദങ്ങള്‍ അനാവശ്യമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ കലക്ടര്‍ സ്വീകരിച്ച നടപടികളോട് വനം വകുപ്പിന് വിയോജിപ്പില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമപരമായി പ്രവര്‍ത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്.
അരിക്കൊമ്പനെ മയക്കു വെടിവെച്ചതിനെ ചോദ്യം ചെയ്ത ഹര്‍ജികള്‍ കോടതിയിലേക്ക് പോയി. കോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കാനായി വനം വകുപ്പിന് കഴിയില്ല.
കാട്ടുപോത്ത് വിഷയത്തിലും ആരെങ്കിലും കോടതിയില്‍ പോയേക്കും. കാട്ടുപോത്തിനെ മയക്കു വെടിവയ്ക്കുന്നത് ആരെങ്കിലും തടസപെടുത്തിയേക്കാം. മരിച്ചു പോയവരെ വച്ച് വിലപേശുന്ന ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു. ചില സംഘടനകള്‍ നടത്തുന്ന ആ രീതി ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
കണമല കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ബിഷപ്പ് രംഗത്തെത്തിയിരുന്നു. മരിച്ച തോമസിന്റെ സംസ്‌ക്കാര ചടങ്ങിന് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയായിരുന്നു അദ്ദേഹം.
കണമല സെന്റ് തോമസ് പള്ളിയില്‍ ആണ് സംസ്‌ക്കാരം നടന്നത്. തോമസിന്റെ വീട്ടില്‍ നിന്നു വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് എത്തിച്ചത്.
ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ മനുഷ്യന്റെ സുരക്ഷക്ക് യാതൊരു സംരക്ഷണവും നല്‍കാത്ത നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ടു
" fr
https://www.facebook.com/Malayalivartha
























