കണ്ണീരടക്കാനാവാതെ.... വീടിനടുത്തുള്ള പുരയിടത്തില്‍ നിന്ന് ചക്കയിട്ടു വന്നതിനു പിന്നാലെ കയ്യുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി, ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പ് അബോധാവസ്ഥയിലായി, പാമ്പു കടിയേറ്റ് യുവതി മരിച്ചു

പാമ്പുകടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. കോതമംഗലത്ത് ഏറാമ്പ്ര പാലക്കോട് അന്‍സലിന്റെ ഭാര്യ നിഷിദ(36) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവമുണ്ടായത്.
അടുത്തുള്ള പുരയിടത്തില്‍ നിന്ന് ചക്കയിട്ട് വീട്ടിലെത്തിയതിനു പിന്നാലെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി. പരിഭ്രാന്തിയിലായ ഇവരെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ എത്തിക്കും മുന്‍പ് നിഷിദ അബോധാവസ്ഥയിലായി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. ഭര്‍ത്താവ് അന്‍സല്‍ സൗദിയിലാണ്. മൂന്നു മക്കളുണ്ട്.
https://www.facebook.com/Malayalivartha
























