ശങ്കര്‍പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാഛാദനം ചെയ്യും

കൊല്ലം എസ്.എന്‍. കോളജ് അങ്കണത്തില്‍ ശ്രീനാരായണഗുരു കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അനാച്ഛാദനം ചെയ്യും. കൂടാതെ രാവിലെ നടക്കുന്ന രാജ്യത്തെ സൈനിക തലവന്മാരുടെ വാര്‍ഷിക സമ്മേളനത്തിലും പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കുന്നുണ്ട്.
ഐ എന്‍ എസ് വിക്രമാദിത്യയില്‍ നടക്കുന്ന സംയുക്ത യോഗത്തിനു മുന്നോടിയായി മൂന്ന് സേനകളും ചേര്‍ന്ന് നാവിക വിമാനത്താവളത്തില്‍ നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി പരിശോധിക്കും. ഇന്ത്യന്‍ നാവിക സേനയുടെ കപ്പലായ ഐ എന്‍ എസ് വിക്രമാദിത്യയില്‍ രാവിലെ 9.40 നു ആരംഭിക്കുന്ന രാജ്യത്തിന്റെ തന്ത്രപ്രധാനമായ വാര്‍ മീറ്റിംഗ് ഉച്ചയ്ക്ക് ഒന്നേ കാല്‍ വരെ നീളും. ഡല്‍ഹിക്ക് പുറത്ത് ഇതാദ്യമായാണ് സൈനിക മേധാവികള്‍ സംയുക്ത യോഗം ചേരുന്നത്.
കൊല്ലത്ത് ഇന്ന് ഉച്ചയ്ക്ക് 2.40 നാണ് പ്രതിമ അനാച്ഛാദന ചടങ്ങ്. കൃത്യം 2.35 നു കൊച്ചിയില്‍ നിന്നും ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി ആശ്രാമം മൈതാനത്ത് എത്തും. ലോ കോളജിന്റെ പുതിയ ബഹുനില മന്ദിരത്തിന്റെ സമര്‍പ്പണവും ഇതോടൊപ്പം അദ്ദേഹം നിര്‍വഹിക്കും. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha