Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ഭർത്താവിനൊപ്പം വിദേശത്ത് പോകാൻ മടി: ടിക്കറ്റ് അയച്ചതിന് പിന്നാലെ കാണാതായ യുവതിയെയും മകളെയും ദിവസങ്ങൾക്കൊടുവിൽ കണ്ടെത്തി...

21 MAY 2023 11:08 AM IST
മലയാളി വാര്‍ത്ത

ബഹറിനിലേക്ക് എത്താൻ ടിക്കറ്റ് അയച്ചതിന് പിന്നാലെ കാണാതായ യുവതിയെയും മകളെയും ദിവസങ്ങൾക്കൊടുവിൽ കണ്ടെത്തി. കോട്ടയത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കടമ്പനാട് ഐവർകാലാ ഭരണിക്കാവ് അമ്പലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതിൽ ആൽവിൻ റോയിയുടെ ഭാര്യ ആൻസി കുട്ടി (30), മകൾ ആൻഡ്രിയ ആൽവിൻ എന്നിവരെ കണ്ടെത്തിയത്.

മെയ്‌ 10 മുതലാണ് ഇവരെ കാണാതായത്. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റേഷൻ പൊലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാരന്‍ സംശയത്തിന്റെ പേരില്‍ ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതോടെയാണ് യുവതിയുടെ ഒളിച്ചോട്ടം അവസാനിപ്പിച്ചത്. സംശയനിവൃത്തി വരുത്തിയതോടെ പോലീസുകാരന്‍ ഇവരെ കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറി. പൊലീസ് സ്റ്റേഷനിലുള്ള ഇവരെ ശാസ്താം കോട്ട പൊലീസിന് കൈമാറിയിട്ടുണ്ട്.

ഭർത്താവ് ആൽവിൻ വിദേശത്ത് ജോലി ചെയ്യുകയാണ്. ഭർത്താവിനൊപ്പം വിദേശത്ത് പോകാനുള്ള മടി കൊണ്ടാണ് ഇവർ വീടു വിട്ടിറങ്ങിയതെന്നാണു സൂചന. കഴിഞ്ഞ 17 ന് ആൻസിയെയും മകളെയും ബഹറിനിലേക്ക് കൊണ്ടു പോകാൻ ആൽവിൻ ടിക്കറ്റ് അയച്ചു കൊടുത്തിരുന്നു. 17 നായിരുന്നു പോകേണ്ടിയിരുന്നത്. ഇതിന് തൊട്ടുമുൻപാണ് ഇവരെ കാണാതായത്. പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഈ സമയം ഇവരുടെ കൈവശം പണമുണ്ടായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്ന് 500 രൂപ പിൻവലിച്ചതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കരുനാഗപ്പള്ളി കെഎസ്ആർടിസിക്ക് സമീപമുള്ള എടിഎം കൗണ്ടറിലാണ് ഇവരെ അവസാനമായി കണ്ടത്. എടിഎമ്മിൽ നിന്ന് 500രൂപ പിൻവലിച്ച് യാത്ര തുടർന്ന ഇവർക്ക് വേണ്ടി അന്വേഷണം ശക്തമാക്കിയിരുന്നു. കാണാതാകുമ്പോൾ കൈയിൽ ഇരുപതിനായിരം രൂപയോളമുണ്ടായിരുന്നു. അമ്മയേയും മകളേയും കാണാനില്ലെന്ന പരാതിയിൽ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മണർകാട്, പുതുപ്പള്ളി, കോട്ടയം, തിരുവല്ല, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ അമ്മയെയും മകളെയും കണ്ടിരുന്നതായി വാര്‍ത്ത വന്നിരുന്നു.

കാണാതാകുമ്പോൾ ധരിച്ചിരുന്ന അതേ വേഷമാണ് ഇവർക്കുള്ളത്. യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഈ സമയം ഇവരുടെ കൈവശം പണമുണ്ടായിരുന്നു. അത് തീർന്നതു കൊണ്ടാകാം ഇപ്പോൾ കരുനാഗപ്പള്ളിയിൽ നിന്ന് 500 രൂപ പിൻവലിച്ചതെന്ന നിഗമനത്തിൽ തന്നെയായിരുന്നു അന്വേഷണ സംഘം. കൈവശം മൊബൈൽ ഇല്ലാതിരുന്നത് തിരിച്ചടിയായി.

 

ഭാര്യയെയും മകളെയും കാണാനില്ലെന്ന വിവരം അറിഞ്ഞ് ആൽവിൻ റോയ് ബഹറിനിൽ നിന്ന് നാട്ടിൽ എത്തിയിരുന്നു. തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു ഇവരെ കണ്ടെത്തിയിരുന്നത്. ഇതിന് പിന്നാലെ ‍ തിരുവല്ലയിൽ വച്ചും‌ ഒരു പരിചയക്കാരി ഇവരെ കണ്ടിരുന്നു.

സ്‌കൂട്ടറില്‍ വന്ന അവര്‍ അമ്മയെയും മകളെയും തടഞ്ഞു നിര്‍ത്തി വിവരങ്ങള്‍ ചോദിച്ചറിയുകയും വീട്ടില്‍ വിവരം അറിയിക്കാന്‍ ഫോണ്‍ വിളിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതിനിടെ ഇവര്‍ അപ്രത്യക്ഷമാകുകയായിരുന്നു. തുടർന്നുള്ള യാത്രയ്ക്കിടെയാണ് അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (2 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (3 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (3 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (4 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (6 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (6 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (6 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (6 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (6 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (6 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (7 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (7 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (7 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (7 hours ago)

Malayali Vartha Recommends