കൊടുങ്ങല്ലൂരിലെ മേത്തലയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് വീട്ടമ്മയുടെ മാല മോഷ്ടിച്ചു.... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കൊടുങ്ങല്ലൂരിലെ മേത്തലയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് വീട്ടമ്മയുടെ മാല കവര്‍ന്നു. മേത്തലപ്പാടം അയ്യപ്പ ക്ഷേത്രത്തിന് സമീപം തേവാലില്‍ റോയിയുടെ വീട്ടിലാണ് മോഷണം നടന്നത്. റോയിയുടെ ഭാര്യ സിന്ധുവിന്റെ 2 പവന്‍ തൂക്കമുള്ള മാല നഷ്ടപ്പെട്ടു. വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന സിന്ധുവിന്റെ മാല കവരുകയായിരുന്നു.
ശബ്ദം കേട്ടുണര്‍ന്ന റോയി മോഷ്ടാവിനെ പിടികൂടാനായി ശ്രമിച്ചുവെങ്കിലും റോയിയെ ആക്രമിച്ച് തള്ളി വീഴ്ത്തിയ ശേഷം മോഷ്ടാവ് രക്ഷപ്പെട്ടു. കൊടുങ്ങല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ഫോറന്‍സിക് വിദഗ്ധരടക്കം പൊലിസിനൊപ്പം വീട്ടിലെത്തി തെളിവ് ശേഖരിച്ചു. പ്രതിയെ ഉടന്‍ പിടൂകൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് വ്യക്തമാക്കി പൊലീസ് .
https://www.facebook.com/Malayalivartha
























