വിദ്യാർത്ഥിയുടെ പിതാവ് മരിച്ചെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി: അദ്ധ്യാപിക കാമുകനൊപ്പം ഗള്‍ഫിലേക്ക് കടക്കാൻ ശ്രമിക്കവേ, പോലീസ് കസ്റ്റഡിയിൽ....

ഗള്‍ഫിലേക്ക് കാമുകനൊപ്പം കടക്കാന്‍ ശ്രമിച്ച അധ്യാപികയെ പൊലീസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 24 കാരിയെയാണ് മൊബൈല്‍ ടവര്‍ ലൊക്കേഷൻ പരിശോധിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പൊലീസ് പിടികൂടിയത്. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപികയാണ് യുവതി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്കൂളിലെ വിദ്യാര്‍ഥിയുടെ പിതാവ് മരിച്ചിട്ടുണ്ടെന്നും അവിടേക്ക് പോകുന്നുവെന്നും പറഞ്ഞാണ് അധ്യാപിക രാവിലെ ഏഴു മണിക്ക് വീട്ടില്‍ നിന്നിറങ്ങിയത്.
ഏറെ വൈകിയിട്ടും യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ അധ്യാപിക നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുബശിര്‍ എന്ന യുവാവിനൊപ്പം മുങ്ങിയതാണെന്ന് സൂചന ലഭിച്ചു. തുടര്‍ന്ന് യുവതിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























