Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഗ്രീഷ്മ പുറത്തിറങ്ങിയാൽ പണി പാളും..അകത്തു തന്നെ കിടക്കട്ടെയെന്ന് കോടതി; ആത്മഹത്യ ചെയ്യും... സാക്ഷികളെ സ്വാധീനിക്കും...അപ്രതീക്ഷിതമായി പ്രതിഭാഗം ജാമ്യ ഹർജി പിൻവലിച്ചു.... അപകടമാണെന്നുമുള്ള സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദം അംഗീകരിച്ച് കോടതി...വിചാരണ ഹർജി തീർപ്പായശേഷം വീണ്ടും ജാമ്യ അപേക്ഷ നൽകാം..

21 MAY 2023 12:39 PM IST
മലയാളി വാര്‍ത്ത

ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസായിരുന്നു ഷാരോൺ വധ കേസ്...പുതിയ ബന്ധത്തിനായി കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊന്ന പ്രതി ഗ്രീഷ്മയെ ഇതിനോടകം വെറുത്തു കഴിഞ്ഞു കേരളം, അതി ക്രൂരമായി യാതൊരു ദയയുമില്ലാതെ വിഷം കലർത്തി ഒരു ചെറുപ്പക്കാരനെ കൊന്നതിന്റെ യാതൊരു കുറ്റബോധവും പ്രതിയായിരുന്ന ഗ്രീഷ്മയ്ക്ക് ഇല്ലായിരുന്നു...ഇവൾ പുറത്തിറങ്ങിയാൽ അത് നാടിന് തന്നെ ആപത്താണ്...ഇവളെ പോലെയുള്ളവർ സമൂഹത്തിൽ ജീവിക്കാൻ പോലും അർഹതയില്ലെന്നാണ് ജനങ്ങളും പറയുന്നത്...അതുകൊണ്ട് ജാമ്യം ലഭിച്ചു പുറത്തിറങ്ങേണ്ടെന്ന് കോടതിയും പറഞ്ഞിരിക്കുകയാണ്..സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞ വാദങ്ങൾ എല്ലാം കോടതി അംഗീകരിക്കുക ആയിരുന്നു..പാറശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി. തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് രാസിത്ത് നൽകിയ ഹർജി പരിഗണിച്ച് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്.ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും.ഇത് വിചാരണയെ സാരമായി ബാധിക്കും. കാലതാമസമുണ്ടായാൽ സാഹചര്യ തെളിവുകൾ നഷ്ടപ്പെടാനിടയുണ്ട്.

 

ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ജാമ്യത്തിൽ ഇറങ്ങുന്നത് അപകടമാണെന്നുമുള്ള സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത് കുമാറിന്റെ വാദങ്ങൾ അംഗീകരിച്ചാണ് കസ്റ്റഡി വിചാരണ അനുവദിച്ചത്.ഒന്നാം പ്രതിക്കായി ജാമ്യാപേക്ഷ ഫയൽ ചെയ്തിരുന്നെങ്കിലും അപ്രതീക്ഷിതമായി പ്രതിഭാഗം ജാമ്യ ഹർജി പിൻവലിച്ചു. എന്നാൽ കസ്റ്റഡി വിചാരണ ഹർജി തീർപ്പായശേഷം വീണ്ടും ജാമ്യ അപേക്ഷ നൽകാൻ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.142 സാക്ഷികളും, 175 രേഖകളും, 55 തൊണ്ടിമുതലുകളും ആണ് കേസിലുള്ളത്. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ ഷാരോൺ രാജിനെ അയാളുടെ വീട്ടിൽനിന്നും സെക്‌സ് ചാറ്റിലൂടെയും മറ്റും മയക്കിയാണ് 2022 ഒക്ടോബർ 14-ന് രാവിലെ 10.30 മണിയോടെ തന്ത്രത്തിൽ വീട്ടിൽ ഗ്രീഷ്‌മ വിളിച്ചു വരുത്തിയത്, കാർപ്പിക്ക് എന്ന കളനാശിനി കഷായത്തിൽ കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകത്തിൽ പരോക്ഷമായി പങ്കെടുത്തതിനും തെളിവ് നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായരും മാതാവ് സിന്ധുവും കൂട്ടുപ്രതികളാണ്.

കാർപ്പിക്ക് എന്ന കളനാശിനി നിർമലകുമാരൻ നായർ വഴി ഗ്രീഷ്മ സംഘടിപ്പിച്ചതായും വിഷം നൽകിയതിനുശേഷം തെളിവ് നശിപ്പിക്കാൻ മാതാവ് സിന്ധുവും അമ്മാവൻ നിർമല കുമാരൻ നായരും സഹായിച്ചതിനുമാണ് ഇരുവരെയും കൂട്ടുപ്രതികളായത്.11 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് ഷാരോൺ രാജ് മരിച്ചത്. ഷാരോൺ രാജിന്റെ മാതാവിനും സഹോദരനും വേണ്ടി അഡ്വക്കേറ്റ് എയ്ഞ്ചൽ ആൽബർട്ട് കോടതിയിൽ ഹാജരായി.കോഴിക്കോട് ഒരു കുടുംബത്തെ മൊത്തം ഭക്ഷണത്തിൽ സയനൈഡ് നൽകി വര്ഷങ്ങളെടുത്ത് കൊലപ്പെടുത്തിയ ജോളിക്കു ശേഷം കേരളം ഏറെ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു ഷാരോണിന്റെ മരണം..11 ദിവസത്തോളം ജീവന് വേണ്ടി മല്ലിടിച്ചുകൊണ്ടാണ് അവസാനം മരണത്തിന് കീഴടങ്ങിയത്, അതിനു ഇടയിൽ ഷാരോൺ ആശുപത്രയിൽ കിടക്കുമ്പോൾ ഗ്രീഷ്മ ഒരു സുഹൃത്തിന് അയച്ച വോയിസ് ക്ലിപ്പ് എല്ലാം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വന്നിരുന്നു..അതിലെല്ലാം കുറ്റ കൃത്യം നടത്തിയിട്ടും. യാതൊരു സംശയവുമില്ലാതെയാണ് ഗ്രീഷ്‌മ സംസാരിച്ചിരുന്നത്..അപ്പോഴും ആശുപത്രിയിൽ കിടക്കുമ്പോഴും ഒരു തവണ പോലും ഷാരോൺ ഗ്രീഷ്മയെ പ്രതിയാക്കി കൊണ്ട് സംസാരിച്ചിരുന്നില്ല എന്നുള്ളതായിരുന്നു എല്ലാവരുടെയും കരളലിയിപ്പിച്ചത്, ഏതായാലും ഗ്രീഷ്മ ഇന്ന് വെറുക്കപെട്ടവളാണ്..യാതൊരു കൂസലും കുറ്റബോധവും ഇല്ലാതെ തെളിവെടുപ്പിനൊക്കെ വരുമ്പോഴുള്ള മുഖഭാവം എല്ലാം വാർത്തകളിൽ ചർച്ചയായിരുന്നു...അപ്പോൾ ഇവളൊന്നും പുറത്തിറങ്ങാൻ പോലും അർഹതയില്ല..തക്കതായ ശിക്ഷ തന്നെ കിട്ടണം...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (5 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (11 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (24 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (31 minutes ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (43 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (46 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (2 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (2 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (3 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends