Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

'മൃതദേഹം വച്ച് വിലപേശുന്നത് കാട്ടുപോത്ത് കാണിച്ചതുപോലുള്ള ക്രൂരത'; കെ സി ബി സിയെ വിമർശിച്ച് എ കെ ശശീന്ദ്രൻ...നിസാര കാര്യങ്ങൾ പോലും പെരുപ്പിച്ച് കാട്ടി ചില സംഘടനകൾ, സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നു...

21 MAY 2023 04:33 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത്‌ രണ്ടിടത്തായി കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർ ആണ് മരിച്ചത്, കുറെ കാലത്തിന് ശേഷമാണ് കാട്ടുപോത്തിന്റെ ഭീതി ജനങ്ങൾക്ക് ഉണ്ടാകുന്നത്...ഈ മരണത്തിൽ വനം വകുപ്പിനെതിരെ വ്യപകമായി പ്രതിഷേധവും ഉയരുന്നുണ്ട്...ഇപ്പോഴിതാ കണമലയിലെ കാട്ടുപോത്ത് വിഷയത്തിൽ കെസിബിസിക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. കെസിബിസിയുടെ നിലപാട് പ്രകോപനപരമാണ്. വെടിവെക്കാനുള്ള കളകട്റുടെ ഉത്തരവിൽ തെറ്റില്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. പോത്തിനെ കൊല്ലണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് നാട്ടുകാർ. വനംവകുപ്പ് കാട്ടുപോത്തിനായി തെരച്ചിൽ തുടരുകയാണ്. കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേർന്നതല്ല. ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണം. മരിച്ചു പോയവരെ വച്ച് വിലപേശുകയാണ് ചിലർ. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വന്യ ജീവി ആക്രമണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് സംശയമാണെന്ന് കഴിഞ്ഞ ദിവസം കെസിബിസി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് പ്രതികരിച്ചിരുന്നു.കണമല കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ ​ദിവസം കാഞ്ഞിരപ്പള്ളി ബിഷപ്പ് രം​ഗത്തെത്തിയിരുന്നു. മരിച്ച തോമസിന്റെ സംസ്ക്കാര ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിക്കുകയായിരുന്നു അദ്ദേഹം.

കണമല സെന്റ് തോമസ് പള്ളിയിൽ ആണ് സംസ്ക്കാരം നടന്നത്.തോമസിന്റെ വീട്ടിൽ നിന്നു വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് എത്തിച്ചത്. ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ മനുഷ്യന്റെ സുരക്ഷക്ക് യാതൊരു സംരക്ഷണവും നൽകാത്ത നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ടു.വന്യ ജീവി നിയമത്തിൽ മാറ്റം വരുത്തണമെന്നും അടിയന്തിര സാഹചര്യത്തിൽ ആക്രമിക്കാൻ വരുന്ന മൃഗത്തെ വെടി വയ്ക്കാൻ പോലും നിയമം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.മനുഷ്യന്റെ ജനന നിരക്ക് നിയന്ത്രിക്കണം എന്ന് പറയുന്നവർ മൃഗങ്ങളുടെ കാര്യത്തിലും ഇത് പ്രാവർത്തികമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പരിധി വിട്ട് മൃഗങ്ങൾ പെരുകുന്നത് തടയാൻ നടപടി വേണം. കാട്ടിൽ നിന്ന് മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനും നടപടി ഉണ്ടാകണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ കൂടുതൽ സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് വനം മന്ത്രി തുറന്നടിച്ചു കൊണ്ട് രംഗത്ത് വന്നത്..എന്നാൽ ജനങ്ങളുടെ ആശങ്ക അറിയിക്കുമ്പോള്‍ പ്രകോപനപരമെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പള്ളി. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ അവകാശമില്ലാത്ത നാടായി കേരളം മാറിയോയെന്നും കെസിബിസി വക്താവ് ചോദിച്ചു.

 

കാട്ടുപോത്ത് ആക്രമണത്തില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.സാധാരണ ജനങ്ങളുടെ വികാരമാണ് കെസിബിസി പ്രകടിപ്പിച്ചത്. ഇത് സര്‍ക്കാരിനുള്ള വെല്ലുവിളിയല്ല. മാന്യമായാണ് കെസിബിസി പ്രതികരിച്ചത്. സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ട സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുണ്ടെങ്കില്‍ അതു തിരുത്തപ്പെടേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും പലക്കാപ്പള്ളി പറഞ്ഞു.ശബരിമല വനമേഖലയോട്‌ ചേർന്ന കണമല അട്ടിവളവിന് സമീപം വെള്ളി രാവിലെ എട്ടിന്‌ റബർ വെട്ടുകയായിരുന്ന തോമസിനെയാണ്‌ കാട്ടുപോത്ത്‌ ആദ്യം ആക്രമിച്ചത്‌. തുടർന്ന്‌, വീട്ടുവരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന ചാക്കോയെയും കുത്തി. ദുബായിലുള്ള മകളെ കാണാൻ സന്ദർശക വിസയിൽ പോയ ഗീവർഗീസ്‌ വ്യാഴം രാത്രിയാണ് ​ നാട്ടിലെത്തിയത്. വെള്ളി രാവിലെ എട്ടോടെ വീടിന്റെ പിന്നിലുള്ള പാറക്കെട്ടിൽ നിൽക്കുമ്പോൾ കാട്ടുപോത്ത് കുത്തുകയായിരുന്നു. നാട്ടുകാർ തുരത്തി ഓടിക്കുന്നതിനിടെ റോഡിൽനിന്ന് താഴ്ചയിലേക്ക് വീണ കാട്ടുപോത്തും ചത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (6 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (12 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (25 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (32 minutes ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (44 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (47 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (2 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (3 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends