വികാരിയച്ചനെതിരെ കേസ് നല്‍കിയതിന് ആ കുടുംബത്തിലെ വിവാഹം മുടക്കണമെന്ന് ആവശ്യപ്പെട്ട് ഇടവകാംഗങ്ങളുടെ പ്രചാരണം

വികാരിയച്ചനെതിരെ കേസ് നല്‍കിയതിനു ആ കുടുംബത്തിലെ വിവാഹം മുടക്കണമെന്ന് ആവശ്യപ്പെട്ട് ഇടവകാംഗങ്ങളുടെ പ്രചാരണം. തൃശൂര്‍ ഒല്ലൂര്‍ ഇടവകയിലാണ് സംഭവം നടന്നത്. ഇടവകാംഗവും വ്യവസായിയുമായ തെക്കിനിയത്ത് റാഫേലിനെതിരെയാണ് പ്രതിഷേധം. പ്രശസ്തമായ ഒല്ലൂര്‍ പള്ളി തിരുനാളിനോടനുബനധിച്ച് കരിമരുന്ന് പ്രയോഗം നടത്തുന്നതിനെതിരെയാണ് റാഫേല്‍ കോടതിയെ സമീപിച്ചത്. പള്ളിതിരുന്നാളിലെ വെടിക്കെട്ടില്‍ തന്റെ വീടിന് നാശനഷ്ടമുണ്ടായെന്ന് കാട്ടി റാഫേല്‍ ജില്ലാ കോടതിയെ സമീപിച്ചതാണ് വിശ്വാസികള്‍ റഫേലിനെതിരെ തിരിഞ്ഞത്. പള്ളിപ്പറമ്പിനോട് ചേര്‍ന്നാണ് റാഫേലിന്റെ കൂറ്റന്‍ വീട്. പള്ളിക്കെതിരെ കോടതിയെ സമീപിച്ചതിന് റാഫേലിന്റെ മകന്റെ കല്യാണം മുടക്കാനാണ് ഇടവകാംഗങ്ങള്‍ പ്രചാരണം നടത്തിയത്.
നൂറ്റാണ്ടിലേറെ പഴക്കമുള്ള തിരുനാള്‍ ആഘോഷത്തിന്റെ ചടങ്ങാണ് കരിമരുന്ന് പ്രയോഗമെന്നും ഏഴ് വര്‍ഷം മുമ്പാണ് റഫേല്‍ ഇവിടെ വീട് വച്ചതെന്നുമാണ് ഇടവകക്കാരുടെ വാദം. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് റാഫേല്‍ പള്ളിക്ക് സമീപം കൂറ്റന്‍ വീട് പണിഞ്ഞതെന്നും അതിനേ ശേഷമാണ് പള്ളിക്കെതിരെ ഇയാള്‍ കോടതിയെ സമീപിച്ചതെന്നും ഇവര്‍ പറയുന്നു. അതുകൊണ്ട് റാഫേലിന്റെ മകന്റെ വിവാഹം തടയാനാണ് തീരുമാനം.
എന്തുവന്നാലും റാഫോലിന്റെ മകന്റെ കല്ല്യാണം മുടക്കുമെന്നാണ് ഇടവകയിലെ ഭൂരിപക്ഷത്തിന്റെ പരസ്യ പ്രഖ്യാപനം. ഈ മുദ്രാവാക്യവുമായി സഭാവിശ്വാസികളായ നൂറുകണക്കിനു ആളുകള്‍ ഫ്‌ലക്‌സ് ബോര്‍ഡും പ്ലക്കാര്‍ഡുകളും പിടിച്ച് കല്യാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒല്ലൂരില്‍ ജാഥ നടത്തി. റാഫേലിനെതിരെ വ്യാപകമായ ഒപ്പുശേഖരണവും നടന്നിരുന്നു. പള്ളിക്കെതിരെ പരാതി കൊടുത്തതിന്റെ പേരില്‍ തിരുനാളിന് റാഫേലിന്റെ വീടിനോട് ചേര്‍ന്ന് ഗര്‍ഭം കലക്കിയെന്ന അത്യൂഗ്ര സ്‌ഫോടന വസ്തുവാണ് പൊട്ടിച്ചത്. ഇതിലൂടെ അദ്ദേഹത്തിന്റെ വീടിന് കേടുപാട് സംഭവിച്ചിരുന്നു.
ഒല്ലൂര്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനെതിരെ പള്ളിയോട് ചേര്‍ന്ന് വീട് വച്ച് താമസിക്കുന്ന റാഫേല്‍ കോടതിയെ സമീപിച്ചത്. കോടതി ഇദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച് വെടിക്കെട്ട് സ്‌റ്റേ ചെയ്തു. കാര്യങ്ങള്‍ പരിശോധിച്ച് അന്തിമ തീരുമാനം ഏറ്റെടുക്കുവാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദ്ദേശം നല്‍കി. പഴയകാല ആചാരങ്ങളുടെ ഭാഗമായി നടത്താനുള്ള കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന 2007ല്‍ വന്ന ഒരു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്‍കാലങ്ങളിലേതു പോലെ വെടിക്കെട്ട് നടത്തുവാന്‍ എ.ഡി.എം അനുവാദവും നല്‍കി.
തുടര്‍ന്ന് വെടിക്കെട്ടും നടന്നു. ഇതിനെതുടര്‍ന്നാണ് വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് കരിമരുന്ന് പ്രയോഗത്തില്‍ തന്റെ വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് റാഫേല്‍ ജില്ലാ കോടതിയില്‍ പള്ളിക്കെതിരെയും ഫാ.നോബി അമ്പൂക്കനും ട്രസ്റ്റിമാര്‍ക്കെതിരെയും പരാതി നല്‍കി. ഇതേതുടര്‍ന്ന് ഇടവകാംഗങ്ങളും പള്ളിയും റാഫേലിനെതിരായി. തര്‍ക്കം മുറുകിയിരിക്കുമ്പോളാണ് റാഫേലിന്റെ മകന്റെ വിവാഹം വരുന്നത്. ഇതിന്റെ ആവശ്യങ്ങള്‍ക്കായി പള്ളിയുമായി ബന്ധപ്പെട്ടപ്പോള്‍ കേസിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കണമെന്ന് ആവശ്യം ഉയര്‍ന്നു. എന്നാല്‍ റാഫേല്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാളെ ബിഷപ്പ് ഹൗസിലേക്ക് വിളിച്ച് ചര്‍ച്ച നടത്തി. അതും ഫലം കണ്ടില്ല. ഇതോടെ മകന്റെ വിവാഹം പള്ളിയില്‍ വച്ച് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായി ഇടവകാംഗങ്ങള്‍ രംഗത്ത് വരികെയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha