ജപ്പാനിലെ പത്രങ്ങളിൽ നിറഞ്ഞ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി; ഹിരോഷിമയിൽ ജി7 ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഖ്യമായ ക്വാഡ് യോഗവും കഴിഞ്ഞു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഖ്യാതി ലോകമെങ്ങും നിറയുകയാണ്. ജപ്പാനിലെ ചില പത്രങ്ങൾ പരിശോധിച്ചാൽ അതിന്റെ വ്യാപ്തി മനസ്സിലാക്കാൻ സാധിക്കും. കഴിഞ്ഞ രണ്ട് ദിവസമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാൻ സന്ദർശനത്തിലാണ്. ഹിരോഷിമയിൽ ജി7 ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഖ്യമായ ക്വാഡ് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ അദ്ദേഹം തിളങ്ങി.
ജപ്പാനീസ് പത്രങ്ങളിൽ മുഴുവൻ നരേന്ദ്രമോദിയുടെ ചിത്രങ്ങളാണ് നിറഞ്ഞുനിൽക്കുന്നത് എന്നതാണ് ഇപ്പോൾ ഏറ്റവും വൈറലാകുന്നത്. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളഡ്മിർ സെലൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പത്രങ്ങളിൽ കാണുവാൻ സാധിക്കുന്നത്.
2022 ഫെബ്രുവരി 24-ന് തുടങ്ങിയ റഷ്യ-യുക്രെയ്ൻ സംഘർത്തിഷത്തിന് ശേഷം ആദ്യമായാണ് സെലൻസ്‌കി ജപ്പാൻ സന്ദർശിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ് . ജനാധിപത്യത്തിലൂന്നിയ ആഗോള നേതൃത്വം ആവശ്യമാണെന്നും ക്വാഡ് സഖ്യത്തിലൂടെ സഹകരണം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























