മഹാത്മാ ഗാന്ധി പാലത്തിൽനിന്ന് വീണ് മരിച്ചതാണോ?; ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ ഇ.പി ജയരാജൻ...രക്തസാക്ഷികളെ തൊട്ടപ്പോൾ സി പി എമ്മിന് പൊള്ളി; പാംപ്ലാനിയെ ഓടിച്ച് ഇ പി...

രാഷ്ട്രീയ വിവാദങ്ങൾ ഇപ്പോൾ കത്തുകയാണ് ,അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം വെല്ലുവിളികളും, പലതും പലരെയും ചൊടിപ്പിക്കുകയും, തക്ക മറുപടിയുമായി രംഗത്ത് വരികയും ചെയുന്നുണ്ട്..ഇപ്പോഴിതാ ചില പ്രസ്താവനകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്, രാഷ്ട്രീയ രക്തസാക്ഷികളെ പറ്റി വിവാദ പരാമർശവുമായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് അദ്ദേഹം ആരോപിച്ചു. ചിലർ പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണ് മരിച്ചവരാണെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂർ ചെറുപുഴയിൽ കെസിവൈഎം യുവജന ദിനാഘോഷ വേദിയിലാണ് പാംപ്ലാനിയുടെ പരാമർശം.'യേശുവിന്റെ 12 ശിഷ്യന്മാർ രക്തസാക്ഷികളായത് സത്യത്തിനും നീതിക്കും വേണ്ടിയാണ്. എന്നാൽ പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷികൾ നീതിക്കും ന്യായത്തിനും വേണ്ടിയല്ല രക്തസാക്ഷികളായത്. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയിട്ട് സംഭവിക്കുന്നതാണ്. സംസ്ഥാനത്ത് യുവജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. കേരളം ഭരിക്കുന്നവരുടെ നടപടികൾ മൂലമാണ് യുവാക്കൾ കൂട്ടത്തോടെ സംസ്ഥാനം വിടുന്നത്.'- പാംപ്ലാനി പറഞ്ഞു.റബറിന് 300 രൂപയാക്കിയാൽ ബിജെപിയെ പിന്തുണയ്ക്കാമെന്ന മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന മുമ്പ് വലിയ ചർച്ചയായിരുന്നു.
എന്നാൽ, ബിജെപിയുമായി ബന്ധപ്പെടുത്തി ഉണ്ടായ വിമർശനങ്ങൾക്കെതിരെ അദ്ദേഹം പിന്നീട് പ്രതികരിക്കുകയും ചെയ്തു.രക്ത സാക്ഷികളെ തള്ളി പറഞ്ഞപ്പോൾ കൊണ്ടത് ആർക്കാ..? സഖാക്കൾക്ക് , അതൊക്കെ അങ്ങനെ അല്ലെ വരുള്ളൂ..വിമർശനമുന്നയിച്ചവർ വിചാരധാരയെ ആയുധമാക്കിയതും പാംപ്ലാനി തള്ളി. ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവർ നിരവധി പ്രത്യയശാസ്ത്രങ്ങളിലും മതങ്ങളിലും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം ഓരോ സാഹചര്യങ്ങളിൽ പറയപ്പെട്ട കാര്യങ്ങളാണ്. ആ സാഹചര്യങ്ങളെ മനസിലാക്കാനുള്ള ബൗദ്ധിക പക്വത പൊതുസമൂഹത്തിനുണ്ടെന്നും പാംപ്ലാനി പറഞ്ഞു.:രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ളാനിയുടെ പരാമര്‍ശത്തിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്ത്.ഉന്നത സ്ഥാനത് ഇരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്.അങ്ങനെ ഒരാളിൽ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാൻ കഴിയില്ല.: ഗാന്ധിജി രക്തസാക്ഷി ആണ്. ഗാന്ധിജി പാലത്തിൽ നിന്ന് വീണു മരിച്ചതാണോ.രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് നമ്മുടെ സമൂഹം. ബിഷപ് അങ്ങനെ പ്രസംഗിച്ചത് എന്തിനു വേണ്ടിയാണ്. ആരെ സഹായിക്കാൻ ആണ് പ്രസ്താവന.എന്താണ് ലക്ഷ്യം? ബിഷപ്പിന്‍റെ നടപടി തെറ്റാണെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി.
കെസിവൈഎം തലശ്ശേരി അതിരൂപത കണ്ണൂർ ചെറുപുഴയിൽ സംഘടിപ്പിച്ച യുവജന ദിനാഘോഷവേദിയിലായിരുന്നു ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമർശം.അപ്പസ്തോലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിനും നന്മയ്ക്കും വേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഏതായാലും രക്ത സാക്ഷികളെ തൊട്ടപ്പോൾ ജയരാജന് പൊള്ളി. അതുകൊണ്ട് തന്നെ പാപളനിക്ക് നല്ല ഉരുളക്ക ഉപ്പേരി പോലെ മറുപടിയും കൊടുത്തു...
https://www.facebook.com/Malayalivartha
























