തൃശൂരില്‍ വിവാഹ പാര്‍ട്ടികളെ എടുക്കാന്‍ പോയ ടെമ്ബോ ട്രാവലര്‍ കത്തി നശിച്ചു: ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

തൃശൂർ ചേലക്കര കൊണ്ടാഴിയില്‍ ടെമ്ബോ ട്രാവലര്‍ കത്തി നശിച്ചു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ താഴത്തെ പടിയില്‍ വെച്ചാണ് സംഭവം. വിവാഹ പാര്‍ട്ടികളെ എടുക്കാന്‍ കാലിയായി പോയ ട്രാവലറാണ് കത്തിയത്. ചേലക്കോട് സ്വദേശി ഹരികൃഷ്ണനാണ് വണ്ടി ഓടിച്ചത്.
വണ്ടി ഓടുന്നതിനിടെ റേസായി ഉടന്‍ പുക ഉയരുകയും കത്തി പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ഇറങ്ങിയോടിയതിനാല്‍ ആര്‍ക്കും പരിക്കില്ല. സമീപമുള്ള വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ചെങ്കിലും പൂര്‍ണ്ണമായും കത്തി. ഒടുവില്‍ ഷൊര്‍ണ്ണൂരില്‍ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
അതേസമയം കോഴിക്കോട് ഇരിങ്ങലില്‍ കാറും ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അപകടത്തില്‍ വടകര മുത്തൂറ്റിലെ ജീവനക്കാരനായ ശ്രീനാഥാണ് മരിച്ചത്. ഭാര്യക്കും മകനുമൊപ്പം എറണാകുളത്ത് നിന്ന് വടകരയിലേക്ക് വരുന്നതിനിടെ രാവിലെ 8.30 ഓടെയായിരുന്നു അപകടം. തുടര്‍ന്ന് ഭാര്യ അവന്യക്ക് കൈക്ക് പരിക്കുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ട് വയസ്സുള്ള മകന്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. നാല് വര്‍ഷം മുന്‍പുണ്ടായ ബൈക്കപകടത്തില്‍ ശ്രീനാഥിന്റെ ഇടത് കാല്‍പാദം മുറിച്ച് മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha
























