28 വയസുകാരന്‍ ആറ് മാസം മുമ്പ് ഒരു ക്യാമ്പില്‍ വച്ച് പരിചയപ്പെട്ടു; ഇയാള്‍ ഒരു മൊബൈല്‍ ഫോണ്‍ കൊടുത്തു; വിളിച്ച് കിട്ടിയില്ലെങ്കില്‍ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാന്‍ നമ്പർ കൊടുത്തു; ഒടുവിൽ തന്നോടൊപ്പം വന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി; പത്താം ക്ലാസുകാരിയുടെ മരണത്തില്‍ ചങ്കു നുറുങ്ങി പിതാവ്

പത്താം ക്ലാസുകാരിയുടെ മരണത്തില്‍ നിർണായക വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ അച്ഛന്‍ രംഗത്തുവന്നിരിക്കുകയാണ്. രാഖിശ്രീയുടെ മരണം യുവാവിന്റെ ശല്യം സഹിക്കാനകാതെയാണെന്നാണ് പിതാവിന്റെ വെളിപ്പെടുത്തൽ. മരണകാരണം ഇത് വരെ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത് . എങ്കിലും പിതാവ് പറയുന്നത് ഇങ്ങനെയാണ് ;
ചിറയിന്‍കീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരന്‍ നിരന്തരം ശല്യം ചെയ്തു. ഒപ്പം ഇറങ്ങി വന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചു. ഇതാണ് ഇത്തരത്തിലൊരു സംഭവത്തിലേക്ക് നയിച്ചത്. ആറ് മാസം മുമ്പ് ഒരുക്യാമ്പില്‍ വച്ച് ഇയാളെ പരിചയപ്പെട്ടു . ഇയാള്‍ കുട്ടിക്ക് ഒരു മൊബൈല്‍ ഫോണ്‍ കൊടുത്തു .
വിളിച്ച് കിട്ടിയില്ലെങ്കില്‍ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാന്‍ നമ്പർ കൊടുത്തു. തന്നോടൊപ്പം വന്നില്ലിങ്കില്‍ വച്ചേക്കില്ലെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നതും അടക്കമുള്ള ഭീഷണിയിലേക്ക് എല്ലാം നയിക്കപ്പെടുകയായിരുന്നു.
മാത്രമല്ല ഭീഷണിക്കത്തുകളുംകൊടുത്തു. . ഈ മാസം 16-ന് ബസ് സ്റ്റോപ്പില്‍ വച്ച് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നു.
അതേസമയം മികച്ച വിജയമായിരുന്നു രാഖിശ്രീ നേടിയത്. മുഴുവന്‍ വിഷയങ്ങള്‍ക്കും രാഖിശ്രീക്ക് എ പ്ലസ് കിട്ടി. ഫലമറിഞ്ഞ് ശനിയാഴ്ച രാവിലെ സ്‌കൂളില്‍ നടന്ന അനുമോദനച്ചടങ്ങില്‍ അമ്മയോടൊപ്പം രാഖിശ്രീ പങ്കെടുക്കുകയും ചെയ്തു . സുഹൃത്തുക്കള്‍ക്കൊപ്പം സന്തോഷം പങ്കിട്ടായിരുന്നു രാഖിശ്രീ വീട്ടിലേക്ക് മടങ്ങിയത്.
ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കൂന്തള്ളൂരിലുള്ള വീട്ടിലെ മുറിക്കുള്ളിലെ ശുചിമുറിക്കുള്ളില്‍ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു . ഉടന്‍ തന്നെ നാട്ടുകാര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു ,പോലീസില്‍ വിവരമാറിയിച്ചു .
https://www.facebook.com/Malayalivartha
























