വേനൽ കാലത്ത് അമ്മതൊട്ടിലിൽ അഥിതിയായി വേനൽ

വേനൽ അവധി കാലത്ത് തിരുവനന്തപുരം അമ്മ തൊട്ടിലിൽ അഥിതിയായി 6 മാസം പ്രായമായ ആൺ കുഞ്ഞിനെ ലഭിച്ചു. ഇന്ന് വെളുപ്പിന് 4.20 നാണ് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞ് ആരോഗ്യവാനാണ്.
പുതിയ ഭരണ സമിതി അധികാരമേറ്റത്തിന് ശേഷം തിരുവനന്തപുരം അമ്മ തൊട്ടിലിൽ ലഭിക്കുന്ന ആദ്യ കുഞ്ഞാണ്.മാർച്ച് 1മുതൽ ഇത് വരെ തിരുവനന്തപുരത്ത് നിന്നും 8 കുട്ടികളെയാണ് ദത്ത് നൽകിയത്.
തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ വേനൽ ഉൾപ്പെടെ 34 ആൺകുട്ടികളും 32 പെൺകുട്ടികളും ആണ് ഉള്ളത്.ശിശു ക്ഷേമ സമിതി യ്‌ക്ക് സംസ്ഥാനത്തെ 9 ജില്ലകളിൽ മാത്രമാണ് ദത്തെടുക്കൽ കേന്ദ്രങ്ങളും ശിശുപരിചരണം കേന്ദ്രങ്ങളും ഉള്ളത്.
വരുന്ന മാസങ്ങളിൽ എല്ലാ ജില്ലകളിലും ശിശു പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ആധുനിക രീതിയിൽ ഉള്ള പുതിയ അമ്മ തൊട്ടിലുകൾ സ്ഥാപിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി വാർത്തകുറിപ്പിൽ അറിയിച്ചു.
https://www.facebook.com/Malayalivartha
























