Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ഡ്രോണുകളുടെ പ്രത്യേകതകളും പ്രവര്‍ത്തനവും അറിയാം; എന്‍റെ കേരളം എക്സിബിഷനിലെ പോലീസ് സ്റ്റാളില്‍

21 MAY 2023 10:27 PM IST
മലയാളി വാര്‍ത്ത

ആകാശനിരീക്ഷണം നടത്തി ആള്‍ക്കൂട്ടത്തില്‍ നിന്ന് കൃത്യമായി ഒരാളെ കണ്ടെത്താന്‍ കഴിയുന്ന സര്‍വൈലന്‍സ് ഡ്രോണുകളും അവയുടെ പ്രത്യേകതകളും അറിയാം, തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന എന്‍റെ കേരളം മെഗാ എക്സിബിഷനിലെ പോലീസ് സ്റ്റാളിലെത്തിയാല്‍. കേരള പോലീസിന്‍റെ സ്വന്തം ഡ്രോണ്‍ ഫോറന്‍സിക് ലാബില്‍ വികസിപ്പിച്ചെടുത്ത വിവിധതരം ഡ്രോണുകളാണ് പ്രദര്‍ശനത്തിലുളളത്.

നിര്‍മ്മിതബുദ്ധി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സര്‍വൈലന്‍സ് ഡ്രോണുപയോഗിച്ച് കൃത്യതയോടെ കുറ്റവാളികളെ വലയിലാക്കാന്‍ പോലീസിനാകും.  ആയിരങ്ങള്‍ അണിനിരക്കുന്ന ഉത്സവാഘോഷങ്ങളിലും സമരമുഖത്തുമെല്ലാം അതിവേഗം കുറ്റവാളികളിലേക്കെത്താന്‍ ഇത്തരം ഡ്രോണുകള്‍ പോലീസിനെ സഹായിക്കും. എണ്ണിയാലൊടുങ്ങാത്ത ആള്‍ക്കൂട്ടമെന്ന് കരുതുന്ന ജനസമുദ്രത്തില്‍ കൃത്യമായി എത്രപേരുണ്ടെന്ന് നിമിഷനേരം കൊണ്ട് നിര്‍മ്മിത ബുദ്ധിയിലൂടെ എണ്ണിയെടുത്തു നല്‍കാനും ഇവയ്ക്കാകും.

ഫെയ്സ് റെക്കഗ്നൈസേഷന്‍ സംവിധാനമുളള ക്യാമറകള്‍ ഉള്‍പ്പെടെയാണ് ഇവയുടെ പ്രവര്‍ത്തനം. പോലീസിന് വേഗം എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെങ്ങനെയെന്നും ഇവിടെനിന്നറിയാം.

ജലാശയങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കാനും കഴിയുന്ന അണ്ടര്‍ വാട്ടര്‍ ഡ്രോണും പ്രദര്‍ശനത്തിലുണ്ട്. വെളളത്തിനടിയില്‍ നിരീക്ഷണം നടത്തി കൃത്യമായ സ്ഥലം കണ്ടെത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പോലീസിനെ സഹായിക്കുന്നവയാണ് ഇത്തരം ഡ്രോണുകള്‍. കൂടാതെ, കുറ്റവാളികള്‍ പോലീസിനെ കബളിപ്പിച്ച് വെളളത്തില്‍ മുക്കിക്കളയുന്ന തൊണ്ടിമുതലുകള്‍ ഏത് ഭാഗത്ത് എത്ര ആഴത്തിലാണ് ഉള്ളതെന്ന്  കൃത്യമായി കണ്ടെത്താനാകും എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. വെളളളത്തിനടിയിലെ വസ്തുവിന്‍റെ വ്യക്തമായ ഫോട്ടോ ഉള്‍പ്പെടെ ലഭിക്കുന്നതിനാല്‍ പോലീസ് നിരീക്ഷണം സുഗമമാക്കാനും കഴിയും.

ഉരുള്‍പൊട്ടല്‍ പോലെയുളള പ്രകൃതിദുരന്തങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന ഭൂപ്രദേശങ്ങളിലേയ്ക്ക്  മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുളള അവശ്യസാധനങ്ങള്‍ അതിവേഗം എത്തിക്കാന്‍ കഴിയുന്ന ഹെവി ലിഫ്റ്റ് ഡ്രോണുകളും പോലീസ് സ്റ്റാളില്‍ കാണാം. പത്തു മുതല്‍ പതിനഞ്ചു കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയുന്ന ഈ ഡ്രോണുകള്‍ ഉപയോഗിച്ച് പത്തട കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം നടത്തി സഹായമെത്തിക്കാന്‍ പോലീസിനാകും. ഇവയ്ക്കുപുറമെ ഡ്രോണ്‍ ഫോറന്‍സിക് ലാബില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പരിശീലന ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന ഡ്രോണുകളും പരിചയപ്പെടാന്‍ അവസരമുണ്ട്.

വിവിധതരം ഡ്രോണുകളുടെ പ്രത്യേകതകളും അവയുടെ പ്രവര്‍ത്തനവുമെല്ലാം ഡ്രോണ്‍ പൈലറ്റ് പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമായി വിശദീകരിച്ചുനല്‍കും. ഡ്രോണ്‍ ഫോറന്‍സിക് ലാബ് ആന്‍റ് റിസര്‍ച്ച് സെന്‍ററിലെ ഓപ്പറേഷന്‍സ് ഓഫീസര്‍ കൂടിയായ സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.പി. പ്രകാശിന്റെ നേതൃത്വത്തിലുളള അഞ്ചു പോലീസ് ഉദ്യോഗസ്ഥരാണ് പോലീസിന്‍റെ ഡ്രോണ്‍ സാങ്കേതികവിദ്യയും ഉപകരണങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (1 hour ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (2 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (2 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (2 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (3 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (5 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (5 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (5 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (5 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (5 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (6 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (6 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (6 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (6 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (6 hours ago)

Malayali Vartha Recommends