കാഞ്ഞിരപ്പള്ളിയില്‍ ഗൃഹനാഥന്‍ വീടിന്റെ വരാന്തയില്‍ ഇരിക്കവേ മിന്നലേറ്റ് മരിച്ചു...

കാഞ്ഞിരപ്പള്ളിയില്‍ ഗൃഹനാഥന്‍ മിന്നലേറ്റ് മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന്‍ (64) ആണ് മരിച്ചത്. വൈകുന്നേരം അഞ്ചോടെയാണ് സംഭവം.
വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്. ഈ സമയം പിതാംബരന്‍ വീട്ടില്‍ തനിച്ചായിരുന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വീടിന്റെ ഭിത്തിയും തറയുമെല്ലാം നശിച്ചനിലയിലായിരുന്നു.
അതേസമയം ബെംഗളൂരുവില്‍ കനത്ത മഴ, വേനല്‍മഴയില്‍ വെള്ളം കയറിയ നഗരത്തിലെ അടിപ്പാതയില്‍ കാര്‍ മുങ്ങി യുവതി മരിച്ചു. ബെംഗളൂരു ഇന്‍ഫോസിസ് ജീവനക്കാരിയും ആന്ധ്ര വിജയവാഡ സ്വദേശിനിയുമായ ഭാനു രേഖ (22) ആണ് മരിച്ചത്.
നിയമസഭാ മന്ദിരത്തിനു സമീപത്തെ കെആര്‍ സര്‍ക്കിള്‍ അടിപ്പാതയില്‍ ഇന്നലെ വൈകിട്ട് 4നാണ് സംഭവം. വെള്ളം കയറിയ അടിപ്പാതയില്‍ 6 പേരടങ്ങിയ കാര്‍ കുടുങ്ങുകയായിരുന്നു. മറ്റു വാഹനങ്ങളിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
"https://www.facebook.com/Malayalivartha
























