Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

കര്‍ണാടക മാറുന്നു... അധികാരമേറ്റെടുത്ത ശേഷം ജനങ്ങളോടൊപ്പം നിന്ന് കര്‍ണാടക സര്‍ക്കാര്‍; 'സീറോ ട്രാഫിക്ക്' പ്രോട്ടോക്കോള്‍ വേണ്ടെന്നുവച്ച് സിദ്ധരാമയ്യ; കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കി; കര്‍ണാടകയിലെ വിജയത്തില്‍ സന്തോഷമില്ല ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന് ഡി.കെ.ശിവകുമാര്‍

22 MAY 2023 09:38 AM IST
മലയാളി വാര്‍ത്ത

കര്‍ണാടകയില്‍ വളരെ പ്രതീക്ഷയോടെയാണ് പുതിയ സര്‍ക്കാരിനെ കാണുന്നത്. അതിനിടെ 'സീറോ ട്രാഫിക്ക്' പ്രോട്ടോക്കോള്‍ പിന്‍വലിക്കാന്‍ ബെംഗളുരൂ സിറ്റി പൊലീസ് കമ്മിഷണറിന് നിര്‍ദേശം നല്‍കിയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ജനങ്ങള്‍ നേരിടുന്ന യാത്രാ ദുരിതം നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ സിദ്ധരാമയ്യ തന്നെയാണ് അറിയിച്ചത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വിഐപികള്‍ യാത്ര ചെയ്യുന്ന വേളയിലാണ് സീറോ ട്രാഫിക്ക് നടപ്പാക്കിയിരിക്കുന്നത്. മറ്റു വാഹനങ്ങള്‍ എല്ലാം തടഞ്ഞ് വിഐപി വാഹനങ്ങള്‍ക്ക് സുഗമമായി പോകുന്നതിന് വഴി ഒരുക്കുന്നതാണ് സീറോ ട്രാഫിക്ക് എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സീറോ ട്രാഫിക്ക് വേണ്ടെന്ന് വച്ചിരുന്നു. പകരം സിഗ്‌നലുകള്‍ ഒഴിവാക്കിയായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്.

അതേസമയം കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ സന്തോഷമില്ലെന്നും ലക്ഷ്യം അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. നമുക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ 135 സീറ്റ് കിട്ടി. പക്ഷെ ഞാന്‍ സന്തോഷിക്കുന്നില്ല. നമ്മുടെ അടുത്ത ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. രാജ്യം നമ്മളെ ഉറ്റുനോക്കുകയാണ്. അതുകൊണ്ട് നമ്മള്‍ മികച്ച പോരാട്ടം കാഴ്ചവയ്ക്കണമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കൂടെ ഡി.കെ ശിവകുമാര്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മദിനത്തില്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചിരുന്നു.

'ബിജെപിയിലെ ആര്‍ക്കും ഭീകരവാദത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായിട്ടില്ല. എന്നിട്ടും അവര്‍ കോണ്‍ഗ്രസ് ഭീകരവാദത്തെ പിന്തുണയ്ക്കുന്നതായി ആരോപിക്കുന്നു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജീവന്‍ നഷ്ടമായത് ഭീകരവാദം കാരണമാണ്.'' സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം കര്‍ണാടകയിലെ മുഖ്യമന്ത്രിപ്പോര് രമ്യമായി പരിഹരിച്ചതിലൂടെ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഛായ മിനുക്കി. പ്രസിഡന്റ് പദമൊഴിഞ്ഞ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചെങ്കിലും അടിയന്തര ഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ അഭയം ഇപ്പോഴും സോണിയ ഗാന്ധി തന്നെയെന്നും കര്‍ണാടക പ്രതിസന്ധി തെളിയിച്ചു. നെഹ്‌റു കുടുംബം കെട്ടിയിറക്കിയ പ്രസിഡന്റ് എന്ന പേരുദോഷം മുന്‍പ് കേട്ട ഖര്‍ഗെ, അനുഭവസമ്പത്തിലൂടെ ആര്‍ജിച്ച നേതൃത്വഗുണം ഫലപ്രദമായി പ്രയോഗിച്ചാണു കര്‍ണാടക പ്രതിസന്ധിക്കു പരിഹാരം കണ്ടത്.

മുന്‍പ് തര്‍ക്കമുണ്ടായ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ണാടകയിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. രാജസ്ഥാനില്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ 2018 ല്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലിയുണ്ടായപ്പോള്‍ സച്ചിനെ മെരുക്കുക ഹൈക്കമാന്‍ഡിന് എളുപ്പമായിരുന്നു. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേലിനെതിരെ രംഗത്തിറങ്ങിയ ടി.എസ്.സിങ് ദേവിനെയും ഹിമാചലില്‍ മുഖ്യമന്ത്രി പദത്തിനായി വാശിപിടിച്ച പ്രതിഭാ വീരഭദ്ര സിങ്ങിനെയും സമാന രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചു. എന്നാല്‍, കര്‍ണാടകയില്‍ തുല്യശക്തികളാണു പോരിനിറങ്ങിയത്.

ആരുടെയും പക്ഷം പിടിച്ചില്ല എന്നതാണു ഖര്‍ഗെ കാട്ടിയ ആദ്യ നേതൃമികവ്. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സിദ്ധരാമയ്യ ഡല്‍ഹിയിലേക്കു പറന്നെത്തിയെങ്കിലും പിസിസി പ്രസിഡന്റിനെ ആദ്യം കാണുക എന്ന കീഴ്വഴക്കം ഖര്‍ഗെ പാലിച്ചു. ഡി.കെ. ശിവകുമാര്‍ വരുന്നതിനായി ഒരു ദിവസം കാത്തിരുന്നു. സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കാതെ, ചര്‍ച്ചകളില്‍ നെഹ്‌റു കുടുംബത്തെയും മുതിര്‍ന്ന നേതാക്കളെയും അദ്ദേഹം ഒപ്പംകൂട്ടി. നേതാക്കളുടെ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ട് താന്‍ തെളിച്ച വഴിയിലൂടെ ചര്‍ച്ച മുന്നോട്ടു നീക്കാനും സാധിച്ചു. പ്രതിസന്ധി മൂര്‍ച്ഛിച്ച ഘട്ടത്തില്‍ ഡി.കെ. ശിവകുമാറുമായി അനുനയ ചര്‍ച്ച നടത്തിയ സോണിയയുടെ നിര്‍ണായക ഇടപെടലുകള്‍ പാര്‍ട്ടിയെ സഹായിച്ചു.

പതിറ്റാണ്ടുകള്‍ക്കു ശേഷം നെഹ്‌റു കുടുംബം നേരിട്ട് ഇടപെടാതിരുന്ന പ്രതിസന്ധി കൂടിയാണു കര്‍ണാടകയിലേത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കു ശേഷമുള്ള ചര്‍ച്ചകള്‍ രാഹുല്‍ ഗാന്ധിയാണു നയിച്ചത്. ഹിമാചല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രിയങ്ക ഗാന്ധിയുടെ സജീവ ഇടപെടലുണ്ടായിരുന്നു. എന്നാല്‍, കര്‍ണാടകയില്‍ കളത്തിലിറങ്ങി കളിച്ചത് ഖര്‍ഗെയും സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രണ്‍ദീപ് സിങ് സുര്‍ജേവാലയുമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (49 minutes ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (1 hour ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (1 hour ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (2 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (4 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (4 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (4 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (5 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (5 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (5 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (5 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (5 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (5 hours ago)

Malayali Vartha Recommends