അപ്രതീക്ഷിത ദുരന്തം നാടിനെ തീരാവേദനയാക്കുന്നു.... കനത്ത മഴയില്‍ തെങ്ങ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരന്‍ മരണത്തിന് കീഴടങ്ങി, ബസ് സ്റ്റോപ്പിലെ സീറ്റില്‍ നന്ദുവിന്റെ ബാഗ് മാത്രം... ആ കാഴ്ച എല്ലാവരെയും കണ്ണീരിലാഴ്ത്തി

കനത്ത മഴയിലും കാറ്റിലും തെങ്ങ് മറിഞ്ഞുവീണുണ്ടായ അപകടമാണ് നാട്ടുകാരെ ഏറെ വേദനപ്പിക്കുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 19 വയസുകാരന്‍ നന്ദുവെന്ന ഐ ടി ഐ വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി.
ഇന്ന് വൈകുന്നേരത്തോടെയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്. കല്‍പ്പറ്റ പുളിയാര്‍മലയിലെ ഐ ടി ഐക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് മുകളിലൂടെയായിരുന്നു തെങ്ങ് മറിഞ്ഞുവീണത്. ഈ സമയത്ത് അവിടെ ബസ് കാത്തിരിക്കുകയായിരുന്നു നന്ദു.
അപകടത്തില്‍ പരിക്കേറ്റ നന്ദുവിനെ ആശുപത്രിയിലേക്ക് ഉടനെ തന്നെ എത്തിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ നന്ദുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
"
https://www.facebook.com/Malayalivartha
























