കവിയും പൊതുപ്രവര്‍ത്തകനുമായ മാധവന്‍കുട്ടി ആറ്റാഞ്ചേരി അന്തരിച്ചു.... ആദരവ് അര്‍പ്പിക്കാനായി ഒരുക്കിയ ചടങ്ങിനിടെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു

കവിയും പൊതുപ്രവര്‍ത്തകനുമായ മാധവന്‍കുട്ടി ആറ്റാഞ്ചേരി (76) അന്തരിച്ചു. ആദരവ് അര്‍പ്പിക്കാനായി ഒരുക്കിയ ചടങ്ങിനിടെ വേദിയില്‍ കുഴഞ്ഞുവീണാണ് അന്ത്യമുണ്ടായത്.
ഇന്നലെ എരൂര്‍ മാത്തൂരില്‍ പുരോഗമന കലാസാഹിത്യ സംഘം മാധവന്‍കുട്ടിയെ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. ഉപഹാരം ഏറ്റുവാങ്ങി നന്ദിപ്രസംഗം പറയുന്നതിനിടെ അദ്ദേഹം പെട്ടെന്ന് വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. എരൂര്‍ എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റ്, കേരള സാഹിത്യ മണ്ഡലം ജോയിന്റ് സെക്രട്ടറി, 'ട്രുറ' എരൂര്‍ മേഖലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.
ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലുമൊക്കെ അദ്ദേഹം കവിതകള്‍ എഴുതിയിട്ടുണ്ടായിരുന്നു. കവി എസ് രമേശന്‍ നായര്‍ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























