ശമനമില്ലാതെ താപനില.... സംസ്ഥാനത്ത് സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്

ശമനമില്ലാതെ താപനില.... സംസ്ഥാനത്ത് സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയും തുടരും. ഇന്നലെ കൊല്ലം, എറണാകുളം, വയനാട് ജില്ലകളിലെ ചിലയിടങ്ങളില്‍ മെച്ചപ്പെട്ട മഴ ലഭ്യമായി. ഇന്ന് പ്രത്യേകിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ലെങ്കിലും കിഴക്കന്‍ മേഖലകളില്‍ അടക്കം ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാവുന്നതാണ്.
കാലവര്‍ഷം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളിലും കൂടുതലിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. കേരളത്തിലും വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് വ്യക്തമാകുന്നത്. മെയ് 21 മുതല്‍ 25 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
അതേസമയം കാഞ്ഞിരപ്പള്ളിയില്‍ ഗൃഹനാഥന്‍ മിന്നലേറ്റ് മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന്‍ (64) ആണ് മരിച്ചത്. വൈകുന്നേരം അഞ്ചോടെയാണ് സംഭവം.
വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്. ഈ സമയം പിതാംബരന്‍ വീട്ടില്‍ തനിച്ചായിരുന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വീടിന്റെ ഭിത്തിയും തറയുമെല്ലാം നശിച്ചനിലയിലായിരുന്നു.
https://www.facebook.com/Malayalivartha
























