നഷ്ടമായത് 50,000 രൂപയും രണ്ട് പവന്റെ മാലയും... തിരുവനന്തപുരം ശാന്തിവിളയില്‍ വീട്ടില്‍ കയറി സ്ത്രീയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച....

തിരുവനന്തപുരം ശാന്തിവിളയില്‍ വീട്ടില്‍ കയറി സ്ത്രീയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച. 50,000 രൂപയും രണ്ട് പവന്‍ മാലയും കവര്‍ന്നു. വൈകീട്ട് ആറരയോടെയായിരുന്നു സംഭവമുണ്ടായത്.
വീട്ടില്‍ വെള്ളം ചോദിച്ച് എത്തിയ തമിഴ് സംസാരിക്കുന്ന രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് വ്യക്തമാക്കി അതിക്രമത്തിനിരയായ രമ്യ ഉണ്ണികൃഷ്ണന്‍ . സംഭവത്തില്‍ രമ്യുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു .
" f
https://www.facebook.com/Malayalivartha























