Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ഇന്റനെറ്റില്‍ പരതി കീടനാശിനി കഴിച്ചാലുണ്ടാകുന്ന മരണരീതികള്‍ മനസിലാക്കി ആസൂത്രിതമായി നടത്തിയ കെലപാതകമാണെന്ന് തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിനായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ജാമ്യം നല്കിയാല്‍ ആത്മഹത്യ ഉള്‍പ്പടെയുള്ള ദുരന്തങ്ങള്‍ പ്രതീക്ഷിക്കുന്നതായി ക്രൈംബ്രാഞ്ച് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

22 MAY 2023 10:08 AM IST
മലയാളി വാര്‍ത്ത

വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് തടസ്സമാകുമെന്ന് സംശയിച്ച് കാമുകനെ വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി നല്കിയ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ പുറത്തിറക്കാതിരിക്കാനുള്ള അവസാന അടവുമായാണ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന് വിചാരണ കോടതിയ്ക്കും അംഗീകരിക്കേണ്ടി വന്നു. ഇന്റനെറ്റില്‍ പരതി കീടനാശിനി കഴിച്ചാലുണ്ടാകുന്ന മരണരീതികള്‍ മനസിലാക്കി ആസൂത്രിതമായി നടത്തിയ കെലപാതകമാണെന്ന് തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിനായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ജാമ്യം നല്കിയാല്‍ ആത്മഹത്യ ഉള്‍പ്പടെയുള്ള ദുരന്തങ്ങള്‍ പ്രതീക്ഷിക്കുന്നതായി ക്രൈംബ്രാഞ്ച് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

പാറശാല ഷാരോണ്‍ വധക്കേസ് പ്രതി കാരക്കോണം രാമവര്‍മ്മചിറയിലെ ഗ്രീഷ്മയെ അട്ടകുളങ്ങര വനിത ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് പ്രത്യേക സുരക്ഷയിലാണ്. ഗ്രീഷ്മയെ ഇപ്പോള്‍ കസ്റ്റഡിയില്‍ വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം റൂറല്‍ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് രാസിത്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്ക്  ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കും. ഇത് വിചാരണയെ സാരമായി ബാധിക്കും. കാലതാമസമുണ്ടായാല്‍ സാഹചര്യ തെളിവുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ജാമ്യത്തില്‍ ഇറങ്ങുന്നത് അപകടമാണെന്നുമുള്ള സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി എസ്. വിനീത് കുമാറിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കസ്റ്റഡി വിചാരണ അനുവദിച്ചത്.

ഒന്നാം പ്രതിക്കായി ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരുന്നെങ്കിലും അപ്രതീക്ഷിതമായി പ്രതിഭാഗം ജാമ്യ ഹര്‍ജി പിന്‍വലിച്ചു. എന്നാല്‍ കസ്റ്റഡി വിചാരണ ഹര്‍ജി തീര്‍പ്പായശേഷം വീണ്ടും ജാമ്യ അപേക്ഷ നല്‍കാന്‍ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ഇരിക്കവെ ലൈസോള്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതു കൊണ്ട് തന്നെ സൂപ്രണ്ടന് എപ്പോഴും നേരിട്ടു കാണാവുന്ന പത്താം നമ്പര്‍ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ വാര്‍ഡന്മാരുടെ പ്രത്യേക ശ്രദ്ധ ഗ്രീഷ്മയ്ക്ക്മേലുണ്ട്. ആദ്യ റിമാന്‍ഡിലും ഗ്രീഷ്മയെ എത്തിച്ചത് അട്ടകുളങ്ങര വനിത ജയിലില്‍ തന്നെ ആയിരുന്നു. ആത്മഹത്യ പ്രവണത കാണിക്കുന്നത് ജയില്‍ ജീവനക്കാര്‍ക്കും വലിയ തലവേദനയായി മാറിയിട്ടുണ്ട്.

ആദ്യ റിമാന്‍ഡില്‍ ഒരു കൂസലുമില്ലാതെ തലകുനിക്കാതെയാണ് ഗ്രീഷ്മ ജയിലില്‍ എത്തിയത്. കൂടാത ചോദിക്കുന്നതിനൊക്കൊയും മണി മണി പോല മറുപടിയുണ്ട്. അത് വാര്‍ഡന്മാരായാലും സഹ തടവുകാരായാലും. ശരിക്കും ആഹ്‌ളാദവതിയായി തന്നെയാണ് ആഘട്ടത്തില്‍ ജയിലില്‍ എല്ലാവരും ഗ്രീ്ഷ്മയെ കണ്ടത്. എന്നാല്‍ ഒരാഴ്ചത്തെ കസ്റ്റഡി കഴിഞ്ഞ് എത്തിയപ്പേഴാണ് സ്വാഭാവത്തില്‍ മാറ്റം വന്നതും കൂടുതല്‍ മൂകയായി മാറിയതും. കൊലപാതകത്തില്‍ തനിക്ക് ശിക്ഷ ലഭിക്കുമെന്ന ധാരാണയിലാണ് മൂകയായി മാറിയത്. കസ്റ്റഡിയില്‍ പോലീസ് കേസിന്റെ സ്വഭാവമൊക്കെ വിശദീകരിച്ചു കൊടുത്തിരുന്നു. തെളിവെടുപ്പിനായി കൊണ്ടു പോയപ്പോള്‍ പൊതുജനങ്ങള്‍ക്കിടിയില്‍ നിന്നുയര്‍ന്ന പ്രതിഷേധവും ഗ്രീഷ്മയ്ക്ക് ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെടുത്തിയെന്നാണ് കരുതുന്നത്. അതുമത്രമല്ല വിവാഹം ഉറപ്പിച്ചിരുന്ന സൈനികന്‍ വേറെ വിവാഹം കഴിക്കുകയും ചെയ്തു.

കൂട്ടുകാരെല്ലാം തന്നെ തള്ളിപ്പറയുകയും ചെയ്തിരിക്കുന്നു. അമ്മയേയും അമ്മാവനേയും ജയിലിലുമാക്കി. പുറത്തുള്ള അച്ഛനാകട്ടെ സമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ കഴിയുന്നതുമില്ല. ഇതിനൊക്കെ കാരണം താനാണെന്ന് ഗ്രീഷ്മ ജയില്‍ ജീവനക്കാരോടു പറഞ്ഞിരുന്നു. ഇനി ജീവിച്ചിരിക്കുന്നതാണ് പ്രശ്‌നം എന്നു പറയുകയും ചെയ്തിരുന്ന വിവരം ജയിലധികൃതര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ആരോടും അധികം മിണ്ടാത്ത ഗ്രീഷ്മയെ കാണാന്‍ അഭിഭാഷകനും അച്ഛനും വന്നിരുന്നുവെന്നാണ് അറിയുന്നത്.

അതേസമയം തമിഴ്നാട്ടിലെ നെയ്യൂരില്‍ കോളേജില്‍ വച്ചും ഷാരോണിനെ വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഗ്രീഷ്മ മൊഴി നല്‍കിയിരുന്നു. 50 ഡോളോ ഗുളികകള്‍ പൊടിച്ച് മാങ്ങാജ്യൂസില്‍ കലര്‍ത്തിയായിരുന്നു വധശ്രമം. എന്നാല്‍ ഷാരോണ്‍ ഈ കെണിയില്‍ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് തുപ്പിക്കളഞ്ഞു എന്നാണ് ഗ്രീഷ്മ മൊഴി നല്‍കിയത്. നാഗര്‍കോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തില്‍ നിന്ന് ഷാരോണ്‍ പിന്മാറാതെ വന്നതോടെയാണ് വധിക്കാന്‍ ഗ്രീഷ്മ ശ്രമം തുടങ്ങിയത്. നെയ്യൂര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ വച്ചായിരുന്നു ആദ്യ വധശ്രമം. കടയില്‍ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയില്‍ 50 ഡോളോ ഗുളികകള്‍ പൊടിച്ച് കലര്‍ത്തി ഷാരോണിന് കുടിക്കാന്‍ നല്‍കി. കയ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞതുകൊണ്ടാണ് ഷാരോണ്‍ രക്ഷപ്പെട്ടത്.

ക്രിസ്റ്റ്യന്‍ കോളേജിനോട് ചേര്‍ന്നുള്ള ആശുപത്രിയിലെ ശുചിമുറിയില്‍ വച്ചാണ് ജ്യൂസ് നല്‍കിയത്. ആശുപത്രിയിലും കോളേജിലും ഗ്രീഷ്മ ജ്യൂസ് വാങ്ങിയ കടയിലും അടക്കം അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കുഴിത്തുറ പഴയ പാലത്തില്‍ വച്ച് ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലര്‍ത്തിയ മാങ്ങാ ജ്യൂസ് നല്‍കി വധിക്കാന്‍ ശ്രമമുണ്ടായി. . ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നല്‍കി ഷാരോണിനെ വകവരുത്തിയത്. ഷാരോണ്‍ ആശുപത്രിയില്‍ കഴിഞ്ഞപ്പോഴും കഷായത്തില്‍ ഒന്നും കലര്‍ത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഷാരോണിന്റെ മരണ ശേഷം പോലീസ് അന്വേഷണത്തിനെത്തിയപ്പോഴും ഗ്രീഷ്മ സ്വസ്ഥത വേണമെന്നാണ് പറഞ്ഞിരുന്നത്. ഷാരോണിന്റെ വീട്ടുകാര്‍ സംശയം ബലപ്പെടുത്തിയതിന് ശേഷമാണ് പോലീസ് അന്വേഷണം പോലും ഊര്‍ജ്ജിതമാക്കിയത്. എല്ലാവരേയും ഒരേപേലെ മൊഴികള്‍ കൊണ്ട് പറ്റിച്ചു നിറുത്തുന്നതിലും അതിവൈദഗ്ദ്ധ്യം കാണിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ആയിരുന്നു. ഷാരോണ്‍ കൊലപാതകത്തില്‍ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം തന്നെയായിരുന്നു. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാന്‍ ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി. ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച അന്ന് തന്നെ ക്രൈം ബ്രാഞ്ചിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എം എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്ഗ്രീഷ്മ ഇരുപത്തി രണ്ട് വയസുകാരി ഗ്രീഷ്മ. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്‌റുടെ മൊഴിയും കേസന്വേഷണത്തില്‍ നിര്‍ണായകമായി.

ഒക്ടോബര്‍ 14 ന് റെക്കോഡ് ബുക്ക് തിരിച്ചു വാങ്ങാന്‍ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടില്‍ പോയ ഷാരോണ്‍ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് ഗ്രീഷ്മ നല്‍കിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കള്‍ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഷാരോണ്‍ മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരീകാവയവങ്ങള്‍ ഓരോന്നായി ദ്രവിച്ചു കൊണ്ടിരുന്നപ്പോഴും ഡോക്ടര്‍മാര്‍ വിഷം ഉള്ളില്‍ ചെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. അപ്പോഴും ഷാരോണ്‍ ഗ്രീഷ്മയെ വിളിച്ച് കഷായത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടോയെന്നു ചോദിച്ചിരുന്നു. താനും അതേ കഷായം കുടിക്കുന്നുണ്ടെന്നാണ് മരണക്കിടക്കയിലും ഷാരോണിനോട് പറഞ്ഞത്. ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും കഷായം കുടിച്ച് വിവരം ഷാരോണ്‍ പുറത്തു പറയാതിരുന്നതും മരണത്തിന്റെ വേഗത കൂട്ടുകയായിരുന്നു.

എന്തായാലും വിചാരണ തടവുകാരിയായി ജയിലില്‍ കിടന്നു തന്നെ ഗ്രീഷ്മ ശിക്ഷയും ഏറ്റുവാങ്ങേണ്ടി വരും. ഗ്രീഷ്മയുടെ കേസ് പ്രത്യേക ശ്രദ്ധയോടെയാണ് ക്രൈംബ്രാഞ്ച് കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്. കാരണം കേരള പോലീസിന് ഏറെ പഴിക്കേള്‍ക്കേണ്ടി വന്ന കേസാണിത്. ഷാരോണിന്റെ കുടുംബ് പരാതി പറഞ്ഞിട്ടും പ്രാഥമികാന്വേഷണത്തില്‍ വീഴ്ച വരുത്തിയ പാറശാല പോലീസിന്റെ നടപടി, പ്രതി കസ്റ്റഡിയില്‍ ലൈസോള്‍ കഴിച്ചത്, ഗ്രീഷ്മി മിടുക്കിയാണ് റാങ്ക് ഹോള്‍ഡര്‍ എന്ന എസ്പിയുടെ പരാമര്‍ശം തുടങ്ങി കേസന്വേഷണത്തില്‍ വന്ന പാകപിഴകള്‍ പരിഹരിക്കുന്ന വിധത്തിലാണ് കേസില്‍ ക്രൈംബ്രാഞ്ച് ഇടപെട്ടുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (48 minutes ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (1 hour ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (1 hour ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (2 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (4 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (4 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (4 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (4 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (5 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (5 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (5 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (5 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (5 hours ago)

Malayali Vartha Recommends