കോഴിക്കോട് നഗരത്തില്‍ യുവദമ്പതികള്‍ക്ക് നേരെ ബൈക്കുകളിലെത്തിയവരുടെ ആക്രമണം

നഗരത്തില്‍ യുവദമ്പതികള്‍ക്ക് നേരെ ബൈക്കുകളിലെത്തിയവരുടെ ആക്രമണം. ഇരിങ്ങാടന്‍ പള്ളി സ്വദേശി അശ്വിനും ഭാര്യക്കും നേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ രാത്രി സിനിമ കണ്ടിറങ്ങി ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം. ദമ്പതികള്‍ ബൈക്കില്‍ സഞ്ചരിക്കവെ പിന്നാലെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ഭാര്യയെ അസഭ്യം പറയുകയും മോശമായി പെരുമാറുകയുമായിരുന്നെന്ന് അശ്വിന്‍ പറയുന്നു.
ഇത് ചോദ്യം ചെയ്തതോടെ സംഘം അശ്വിനെ മര്‍ദിച്ചു. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതം ഉടന്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























