ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചേക്കും....എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും.... പുതിയ മദ്യ നയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചേക്കും....എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും.... പുതിയ മദ്യ നയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന.
ലൈസന്‍സ് ഫീസ് 5 മുതല്‍ 10 ലക്ഷം വരെ കൂട്ടിയേക്കും. ഏപ്രിലില്‍ വരേണ്ട നയം കൂടുതല്‍ ചര്‍ച്ചക്കായി മാറ്റിവെക്കുകയായിരുന്നു. ഐടി പാര്‍ക്കുകളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ മദ്യവിതരണത്തിന് കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനമെടുത്തതാണ്. പക്ഷെ വ്യവസ്ഥകളില്‍് തീരുമാനമാകാതിരുന്നതാണ് നടപ്പാക്കല്‍ നീണ്ടു പോയത്.
പ്രധാന ഐടി കമ്പനികളുടെ സ്ഥലങ്ങളിലായിരിക്കും വിതരണത്തിനുള്ള സ്ഥലം. നിശ്ചിത ഫീസ് ഏര്‍പ്പെടുത്തുകയും ചെയ്യും. പുറത്തു നിന്നുള്ളവര്‍ക്ക് ഇവിടെ നിന്നും മദ്യം നല്‍കില്ല. ക്ലബുകളുടെ മാതൃകയിലായിരിക്കും പ്രവര്‍ത്തനം. അതാത് ഐടി കമ്പനികള്‍ക്കായിരിക്കും ഉത്തരവാദിത്തം .
കള്ള് ഷാപ്പുകള്‍ക്ക് ബാറുകളുടേത് പോലെ സ്റ്റാര്‍ പദവി നിശ്ചയിക്കുകയും ചെയ്യും. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാനായി നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ടായിരുന്നു .ഏപ്രിലില്‍ പുതിയ നയം വരേണ്ടതായിരുന്നു. ചര്‍ച്ചകള്‍ നീണ്ടുപോയതാണ് നയവും വൈകാന്‍ കാരണമായത്.
https://www.facebook.com/Malayalivartha
























